2.15ന് ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ ആള് മിസിങ്; കല്ലുകൾക്കിടയിൽ മറഞ്ഞിരുന്ന പ്രതിയെ ഏഴരയോടെ പിടികൂടി

Published : Jun 06, 2025, 05:14 PM IST
cannabis

Synopsis

ഭക്ഷണം കഴിച്ച് കൈകഴുകാൻ പോകുന്നതിനിടെ എക്സൈസിനെ വെട്ടിച്ചു മുങ്ങിയ പ്രതി അഞ്ചു മണിക്കൂറിനു ശേഷം വലയിൽ.  

മലപ്പുറം: ഭക്ഷണം കഴിച്ച് കൈകഴുകാൻ പോകുന്നതിനിടെ എക്സൈസിനെ വെട്ടിച്ചു മുങ്ങിയ പ്രതി അഞ്ചു മണിക്കൂറിനു ശേഷം വലയിൽ. വ്യാഴാഴ്ച ഉച്ചക്ക് 2.15നാണ് മലപ്പുറം സിവിൽ സിവിൽ സ്റ്റേഷനിലെ എക്സൈസ് ഓഫിസിന് സമീപത്ത് നിന്ന് ഒഡീഷ സ്വദേശി ഹഡിപ മാച്ചോ (20) രക്ഷപ്പെട്ടത്.

ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ശുചിമുറിയിൽ കയറിയപ്പോൾ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതി സിവിൽ സ്‌റ്റേഷന് പിറകിലെ ശാന്തീതിരം പാർക്കിന്റെ ഭാഗത്തേക്ക് പോയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ വ്യാപക തിരച്ചിൽ നടത്തി. സമീപത്തെ സി സി ടി വികൾ പരിശോധിച്ചെങ്കിലും സൂചന കിട്ടിയില്ല. ഇതിനിടെ രാത്രി 7.30 ഓടെ കടലുണ്ടിപുഴയിൽ നിർമാണം നടക്കുന്ന നമ്പ്രാണി റെഗുലേറ്ററിന് സമീപം കൂട്ടിയിട്ട കല്ലുകളിൽ പ്രതി മറഞ്ഞിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.

എക്സൈസ് സംഘത്തെ കണ്ടപാടെ പുഴയിലിറങ്ങി നീന്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പുഴയുടെ അക്കരെയെത്തി സാഹസികമായി പിടികൂടുകയായിരുന്നു. വ്യാഴാഴ്ച‌ രാവിലെ 10 കിലോ കഞ്ചാവുമായി വേങ്ങരയിൽ നിന്നാണ് ഹഡിപ മച്ചോയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌ത്‌ തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അറിയിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്