വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് സംശയം; വല്യച്ഛനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ

Published : May 01, 2026, 01:56 PM IST
uncle attack  case

Synopsis

ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് വല്യച്ഛൻ തടസ്സം നിൽക്കുന്നതാണ് കാരണമെന്ന് അസിജിത്ത് പൊലീസിന് മൊഴി നൽകി.ട്രാവൽ ഏജൻസി നടത്തുന്ന അസിജിത്തിനെ കൊച്ചി നോർത്ത് പൊലീസ് റിമാൻഡ് ചെയ്തു.തലച്ചോറിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ വല്യച്ഛൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ്.

കൊച്ചി: അയ്യപ്പങ്കാവിൽ വിവാഹം മുടക്കാൻ ശ്രമിച്ചെന്ന സംശയത്തിൽ വല്യച്ഛനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. കൊച്ചി സ്വദേശി അസിജിത്ത് ആണ് അച്ഛന്റെ ജ്യേഷ്ഠനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് വല്യച്ഛൻ തടസ്സം നിൽക്കുന്നതാണ് കാരണമെന്ന് അസിജിത്ത് പൊലീസിന് മൊഴി നൽകി.ട്രാവൽ ഏജൻസി നടത്തുന്ന അസിജിത്തിനെ കൊച്ചി നോർത്ത് പൊലീസ് റിമാൻഡ് ചെയ്തു.തലച്ചോറിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ വല്യച്ഛൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ്. അയ്യപ്പൻങ്കാവ് വെച്ച് സ്കൂട്ടറിൽ പോയ വല്യച്ഛനെ അപായപ്പെടുത്താൻ ഇയാൾ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രോത്സവത്തിലെ സംഘർഷം, ജാമ്യാപേക്ഷ തള്ളി, ബിജെപി കൗൺസിലർ ഒളിവിൽ,നാലാം പ്രതി പിടിയിൽ
ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി