റേഷൻ അരി മറിച്ചു വിൽക്കാനെത്തിച്ചെന്ന സംശയം: ആറായിരം കിലോ അരി പൊലീസ് പിടിച്ചെടുത്തു

By Web TeamFirst Published Feb 24, 2021, 9:49 AM IST
Highlights

റേഷൻ അരിയെന്ന് സ്ഥിരീകരിക്കാനായില്ല. പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റി പാക്ക് ചെയ്തു എത്തിച്ചതിനാലാണിത്... 

ആലപ്പുഴ: റേഷൻ അരി മറിച്ചു വിൽക്കാനെത്തിച്ചെന്ന സംശയത്തെ തുടർന്ന് ആറായിരം കിലോ അരി പൊലീസ് പിടിച്ചെടുത്തു. നഗരത്തിൽ വഴിച്ചേരി മാർക്കറ്റിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിന് സമീപത്തുനിന്നാണ് അരി കണ്ടെത്തിയത്. ലോറിയിൽ അരി എത്തിച്ച നിലയിലായിരുന്നു. റോഡിന് സമീപം പാർക്കു ചെയ്ത നിലയിലായിരുന്നു ലോറി. 110 ചാക്കുകളിലായിരുന്നു അരി. 

എന്നാലിത് റേഷൻ അരിയെന്ന് സ്ഥിരീകരിക്കാനായില്ല. പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റി പാക്ക് ചെയ്തു എത്തിച്ചതിനാലാണിത്. സൗത്ത് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലോറി ഡ്രൈവറെ പൊലീസ് ചോദ്യംചെയ്തു. 

എന്നാൽ ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. റേഷൻ അരിയെന്ന സംശയത്തെ തുടർന്ന് ജില്ലാ സിവിൽ സപ്ലൈസ് അധികൃരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ മാത്രമേ റേഷൻ അരിയെന്ന് സ്ഥിരീകരിക്കാനാകു. പിടിച്ചെടുത്തവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

click me!