ഹോട്ടലുകളില്‍ ഇറച്ചി വിതരണം ചെയ്യുന്നവരുടെ പെരുമാറ്റത്തില്‍ സംശയം; പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത് മറ്റൊന്ന്

Published : Jul 23, 2023, 04:37 PM IST
ഹോട്ടലുകളില്‍ ഇറച്ചി വിതരണം ചെയ്യുന്നവരുടെ  പെരുമാറ്റത്തില്‍ സംശയം; പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത് മറ്റൊന്ന്

Synopsis

വാഹനം തടഞ്ഞ് പൊലീസ് വിവരം അന്വേഷിച്ചപ്പോള്‍ ഹോട്ടലുകളില്‍ നല്‍കിയ ഇറച്ചിയുടെ പണം വാങ്ങാൻ പോവുകയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. 

തിരുവനന്തപുരം: ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ മയക്കു മരുന്ന് കച്ചവടം. 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു യുവാക്കൾ പൊലീസിന്റെ പിടിയിൽ. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ഹാഷിഷ് ഓയിലുമായി ശ്രീകാര്യം പൊലീസ് പിടികൂടിയത്.

ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിലാണ് ഇവർ ലഹരിവസ്തുക്കൾ കടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ ഇന്നലെ രാത്രിയാണ് ഇവർ പിടിയിലായത്.

വാഹനം തടഞ്ഞ് പൊലീസ് വിവരം അന്വേഷിച്ചപ്പോള്‍ ഹോട്ടലുകളില്‍ നല്‍കിയ ഇറച്ചിയുടെ പണം വാങ്ങാൻ പോവുകയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സംഘം ഇവർ സഞ്ചരിച്ച ഓട്ടോ റിക്ഷയിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ ഒരാൾ നേരത്തെ കഞ്ചാവു കേസിൽ പ്രതിയാണ്. 

Read also: കൊട്ടാരക്കരയിൽ മകൻ അമ്മയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി