
ചേർത്തല: ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവും, വിദ്യാർത്ഥിനിയും മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പെൺ കുട്ടിയുടെ ബന്ധുക്കൾ. പള്ളിപ്പുറം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കരിയിൽ അനന്തകൃഷ്ണൻ (23)പന്ത്രണ്ടാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുമായ പെണ്‍കുട്ടി എന്നിവരാണ് ഞായറാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടത്.
എന്നാൽ അനന്തകൃഷ്ണൻ തൂങ്ങിയ നിലയിലും, പെൺകുട്ടി താഴെ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു. ഇതാണ് ബന്ധുക്കളിൽ ആശയ കുഴപ്പമുണ്ടാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ ദുരൂഹത മാറുകയുള്ളു എന്ന് പൊലീസ് പറഞ്ഞു. ഇവർ അയൽവാസികൾ ആണ്. ഇവർക്കിടയിൽ പ്രണയമുണ്ട് എന്ന കാര്യത്തിൽനാട്ടുകാർക്കും കൃത്യമായ ഉത്തരമില്ല.
ശനിയാഴ്ച വൈകിട്ടാണ് അനന്തകൃഷ്ണനെ കാണാതാകുന്നത്. പോലീസിൽ പരാതി നൽകിയ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ വച്ച് ചെങ്ങണ്ട പാലത്തിന് വടക്കുവശം പെട്രോൾ പമ്പിനും വടക്ക് ആളൊഴിഞ്ഞ പുരയിടത്തിലെ പഴയ കൊപ്ര ഷെഡിൽ ഇവരെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു ചേർത്തല എ. എസ്. പിയുടെ നേതൃത്വത്തിലാണ് അന്വഷണം നടക്കുന്നത്.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104)
ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച ശേഷം ഒഴിവാക്കാൻ ക്രൂര മർദ്ദനവും സ്ത്രീധന പീഡനവും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam