വിവാഹ ദിവസം രാത്രി മുതൽ തന്നെ ക്രൂരമായി ദേഹോപദ്രവം എല്‍പ്പിക്കുന്നുവെന്നും സ്ത്രീധനത്തിന്‍റെ പേരിൽ ആക്രമിക്കുന്നു എന്നും പെൺകുട്ടി പറയുന്നു.

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാൻ ദളിത് നിയമവിദ്യാര്‍ഥിനിയെ വിവാഹം കഴിച്ച ശേഷം ഒഴിവാക്കാൻ ക്രൂര മർദ്ദനവും സ്ത്രീധന പീഡനവുമെന്ന് ആരോപണം. ഭക്ഷണം കഴിക്കാൻ പ്രത്യേക പത്രം നൽകിയ ഭർതൃ വീട്ടുകാർ താൻ ഭക്ഷണത്തിൽ തൊട്ടാൽ അശുദ്ധി വരുമെന്ന് പറഞ്ഞ് വീട്ടില്‍ എല്ലാവരും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല എന്നും പരാതിയില്‍ പറയുന്നു. 

പരാതിപ്പെട്ടിട്ടും ആര്യനാട് പൊലീസ് നടപടി സ്വീകരിച്ചില്ല എന്നും യുവതി റൂറൽ എസ്.പിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആര്യനാട് സ്വദേശിയായ യുവാവ് താൻ ആശുപത്രിയിൽ കഴിയവെ മുറിയിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു എന്നും ഈ കേസിൽ നിന്ന് രക്ഷപ്പെടാനാണ് വിവാഹം കഴിച്ചത് എന്നും യുവതി പറയുന്നത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽവെച്ച് ഇരുവരുടെയും മാതാപിതാക്കളുടെ സാനിധ്യത്തിലായിരുന്നു വിവാഹം. 

എന്നാൽ വിവാഹ ദിവസം രാത്രി മുതൽ തന്നെ ക്രൂരമായി ദേഹോപദ്രവം എല്‍പ്പിക്കുന്നുവെന്നും സ്ത്രീധനത്തിന്‍റെ പേരിൽ ആക്രമിക്കുന്നു എന്നും പെൺകുട്ടി പറയുന്നു. ഇത് സംബന്ധിച്ച് ഭാര്‍ത്താവിനെതിരെയും അയാളുടെ മാതാപിതാക്കള്‍ക്ക് എതിരെയും പരാതി നൽകിയെങ്കിലും പൊലീസ് തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

ഭർത്താവിന്‍റെ വീട്ടുകാർ ജാതിപേരു പറഞ്ഞ് അധിക്ഷേപിച്ചെന്നും യുവതി ആരോപിക്കുന്നു. തനിക്ക് ഭക്ഷണം കഴിക്കാനായി പ്രത്യേകം പത്രം ആണ് ഭർതൃ വീട്ടുകാർ നൽകിയിരുന്നത്. താൻ തൊട്ടാൽ ഭക്ഷണം അശുദ്ധം ആകുമെന്ന് പറഞ്ഞ് ഇവർ ആണ് ഭക്ഷണം നൽകിയിരുന്നത് എന്നും യുവതി പറയുന്നു. പീഢനം സഹിക്കവയ്യാതെ ആര്യനാട് പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. 

പരാതി നൽകി 5 ദിവസം കഴിഞ്ഞാണ് പൊലീസ് കേസെടുക്കാൻ തന്നെ തയാറായത് എന്ന് യുവതി ആരോപിക്കുന്നു. തുടർന്നാണ് റൂറൽ എസ്.പിയെ സമീപിച്ചത്. ഇതോടെ ഭർതൃ വീട്ടുകാരും ഭർത്താവും ചേർന്ന് പരാതി ഒത്തുതീർപ്പാക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ ഭർത്താവ് ഫോണിൽ ബന്ധപ്പെട്ടത് ആയും യുവതി പറയുന്നു. 

കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവം; ജാ​ഗ്രതക്കുറവ്, രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയെന്ന് പരാതി; അധ്യാപകനെതിരെ പോക്സോ കേസെടുത്ത് പൊലീസ്