വൈകുന്നേരം മുറ്റത്തിറങ്ങി നോക്കിയപ്പോൾ ചരലിനിടയിൽ മഞ്ഞ നിറത്തിലുള്ള വസ്തു, ​ഗുണ്ടിന്റെ രൂപം; മണ്ണാർക്കാട് സ്ഫോടക വസ്തു കണ്ടെത്തി

Published : Sep 02, 2025, 12:02 AM IST
Bomb

Synopsis

ചങ്ങലീരി മൂന്നാംകഴിയിൽ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തു കൊണ്ടുപോയി പരിശോധന നടത്തുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

മണ്ണാർക്കാട്: ചങ്ങലീരി മൂന്നാംകഴിയില്‍ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തു കൊണ്ടു പോയി. തിങ്കളാഴ്ച വൈകിട്ടാണ് മൂന്നാംകഴി മുരുക്കംതോണി വാസുദേവന്റെ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തിയത്. ഗുണ്ടിന്റെ രൂപമുള്ള മഞ്ഞ നിറത്തിലുള്ള വസ്തു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകൾക്കിടയിലാണ് കണ്ടെത്തിയത്. സംശയം തോന്നിയ വാസുദേവൻ പഞ്ചായത്തംഗത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് വാസുദേവൻ പറഞ്ഞു.

രാത്രി ഒൻപത് മണിയോടെ പാലക്കാട് നിന്ന് ബോംബ് സ്ക്വാഡ് എത്തി സ്ഫോടക വസ്തു മണൽ നിറച്ച ബക്കറ്റിലാക്കി കൊണ്ടുപോയി. കൂടുതൽ പരിശോധന നടത്തി നിർവീര്യമാക്കുമെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി