ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന പറമ്പില്‍നിന്നു ചാക്കില്‍ കെട്ടിയ വാളുകള്‍ കണ്ടെടുത്തു

Published : Mar 16, 2021, 10:07 PM IST
ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന പറമ്പില്‍നിന്നു ചാക്കില്‍ കെട്ടിയ വാളുകള്‍ കണ്ടെടുത്തു

Synopsis

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നു പൊലീസ് അന്വേഷണം ആരംഭിച്ചു.  

പൂച്ചാക്കല്‍: അരൂക്കുറ്റി വടുതലയില്‍ സ്വകാര്യ വ്യക്തി ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന പറമ്പില്‍നിന്നു ചാക്കില്‍ കെട്ടിയ വാളുകള്‍ കണ്ടെടുത്തു. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നു പൊലീസ് അന്വേഷണം ആരംഭിച്ചു. അരൂക്കുറ്റി വടുതല 1008 ജംക്ഷനു സമീപത്തു സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ആക്രി കടയുടമ വിളിച്ചുപറഞ്ഞതനുസരിച്ച് കുത്തിയതോട് സിഐ എ വി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

ആക്രിക്കടയുടെ ഒരു ഭാഗത്തായി ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് 15 വാളുകള്‍ കണ്ടെത്തിയത്. നന്ദു വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വടിവാള്‍ കൈമാറി. നന്ദു വധക്കേസില്‍ വടുതല ഭാഗത്തുള്ള പ്രതികള്‍ ഉണ്ടെന്നു പൊലീസ് കണ്ടെത്തിയതിനാല്‍ ആയുധങ്ങള്‍ കണ്ടെത്തിയതിലും ശക്തമായ അന്വേഷണം ഉണ്ടാകുമെന്നു പൊലീസ് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി