
തൃശ്ശൂർ: പൂരത്തിൻ്റെ വിളംബര ചടങ്ങിൽ തെക്കേഗോപുരനട തുറക്കാന്‍ ഇത്തവണ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ടാകില്ല. നെയ്തലക്കാവ് ക്ഷേത്ര ഭരണസമിതിയുടേതാണ് തീരുമാനം.
ഇത്തവണ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക എറണാകുളം ശിവകുമാർ എന ആനയാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനയാണ് എറണാകുളം ശിവകുമാര്‍. കൊമ്പൻ്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ 6 വർഷമായി തെക്കേ വാതിൽ തള്ളിത്തുറക്കുന്ന ചടങ്ങിനെത്തുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു. രാമചന്ദ്രൻ വന്ന ശേഷമാണ് ഈ ചടങ്ങിൽ ഇത്രയധികം ആളുകൾ എത്തി തുടങ്ങിയത്. 2019-ലെ പൂരത്തിന് വിലക്കിലായിരുന്ന രാമചന്ദ്രനെ പ്രത്യേക അനുമതി വാങ്ങിയാണ് എഴുന്നള്ളിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam