
കോഴിക്കോട്: മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു വിയോഗം. രാത്രി ഒൻപത് മണിക്ക് മർകസിൽ നിന്ന് ജനാസ നിസ്‌കാരം കഴിഞ്ഞ് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് നാളെ രാവിലെ 9 മണിക്ക് നിന്ന് കൊയിലാണ്ടിയിലേക്ക് ജനാസ കൊണ്ട് പോകും. 11 മണി മുതൽ കൊയിലാണ്ടിയിൽ ജനാസ നിസ്കാരം ഉണ്ടാകും. തുടർന്ന് ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കം നടക്കും.
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1941 മാര്‍ച്ച് 10ന് ജനനം. മുപ്പത് വർഷത്തോളം മലേഷ്യയിൽ സേവനമനുഷ്ടിച്ച തങ്ങൾ മലയാളികൾക്ക് മലയാളികൾക്ക് മാത്രമല്ല, തദ്ദേശീയർക്കും അഭയകേന്ദ്രമായിരന്നു. മലേഷ്യൻ മുൻ പ്രധാന മന്ത്രി മഹാദിർ മുഹമ്മദടക്കം പല ഉന്നതരുമായി നേരിട്ട് ബന്ധം പുലർത്തി. തൊണ്ണൂറോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
മക്കൾ: സയ്യിദ് സഹൽ ബാഫഖി, ശരീഫ സുൽഫത്ത് ബീവി. മരുമക്കൾ: സയ്യിദ് ഫൈസൽ, ശരീഫ ഹന ബീവി. സഹോദരങ്ങൾ: സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് അബൂബക്കർ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്‌റാഹിം ബാഫഖി, സയ്യിദലി ബാഫഖി, സയ്യിദ് ഹസൻ ബാഫഖി, സയ്യിദ് അഹ്‌മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പിതൃസഹോദരപുത്രനാണ്.
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം, രണ്ട് നാൾ ഗതാഗത നിയന്ത്രണം; അറിയേണ്ടതെല്ലാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam