മൂന്നാറിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി തമിഴ്‌നാട് സര്‍ക്കാരിന്‍റെ പുതിയ വിദൂര ബസ് സര്‍വ്വീസുകള്‍

By Web TeamFirst Published Jul 8, 2019, 11:17 PM IST
Highlights

ചെന്നൈ സര്‍വ്വീസ് ആരംഭിച്ചതിന് പിന്നാലെ ഇപ്പോള്‍ കന്യാകുമാരിയിലേക്കും സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. മൂന്നാറില്‍ നിന്നും ഇരു ബസുകളും വൈകുന്നേരം 4 ന് പുറപ്പെട്ട് പുലര്‍ച്ചയോടെ തമിഴ്‌നാട്ടിലെത്തും

ഇടുക്കി: തൊഴിലാളികള്‍ക്ക് ആശ്വാസമായി തമിഴ്‌നാട് സര്‍ക്കാരിന്റെ വിദൂര ബസ് സര്‍വ്വീസുകള്‍. ചെന്നൈക്ക് പുറമെ കന്യാകുമാരിയിലേക്കും മൂന്നാറില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ചു. സ്വകാര്യബസുകളുടെ തേരോട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്നാറില്‍ നിന്നും വിദൂര സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.

ചെന്നൈ സര്‍വ്വീസ് ആരംഭിച്ചതിന് പിന്നാലെ ഇപ്പോള്‍ കന്യാകുമാരിയിലേക്കും സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. മൂന്നാറില്‍ നിന്നും ഇരു ബസുകളും വൈകുന്നേരം 4 ന് പുറപ്പെട്ട് പുലര്‍ച്ചയോടെ തമിഴ്‌നാട്ടിലെത്തും. അതുപോലെതന്നെയാണ് തിരിച്ചും. മൂന്നാറില്‍ നിന്ന് മുവാറ്റുപുഴ, കോട്ടയം, ചങ്ങനാശേരി, കൊട്ടാരക്കര, പുനലൂര്‍, ചെങ്കോട്ട, തെങ്കാശി, തിരുണല്‍വേലി, നാഗര്‍കോവില്‍ എന്നിവിടങ്ങളിലൂടെയാകും കന്യാകുമാരിയിലെത്തുക.

കുറഞ്ഞ ചിലവില്‍ യാത്രചെയ്യുന്നതിനാണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 43 സീറ്റുകളോടുകൂടിയ ബസിലെ യാത്രക്കൂലി 520 രൂപയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബസ് സര്‍വ്വീസിന് വന്‍ വരവേല്‍പ്പാണ് മൂന്നാര്‍ നിവാസികള്‍ നല്‍കിയത്. പഴയമൂന്നാര്‍ കെ എസ് ആര്‍ ടിസി ഡിപ്പോയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

click me!