
പത്തനംതിട്ട: കോളേജ് വിദ്യാർത്ഥിനിയ്ക്ക് നേരെ അശ്ലീല വീഡിയോ പ്രദർശനവും ലൈംഗിക ചേഷ്ടയും കാട്ടിയ കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് തേനി പുതുപ്പെട്ടി സ്വദേശിയായ വിജയരാജ എം.പി (42) ആണ് കൂടൽ പൊലീസിന്‍റെ പിടിയിലായത്. ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞുനിർത്തിയ പ്രതി കൈവശമിരുന്ന മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും തുടർന്ന് ലൈംഗീക ചേഷ്ട കാട്ടിയ ശേഷം വാഹനം ഓടിച്ചുപോകുകയായിരുന്നു. കഴിഞ്ഞമാസം 27-ാം തീയതി രാവിലെ 7.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കേരളത്തിൽ പലസ്ഥലങ്ങളിൽ കച്ചവടത്തിനായി വാഴക്കുല എത്തിച്ച് നൽകുന്ന പ്രതി, ഇതിന്‍റെ പണം കളക്ട് ചെയ്ത് തന്‍റെ സ്കോർപ്പിയോ കാറിൽ തിരികെ പോകന്ന വഴിയാണ് പെൺകുട്ടിയോട് അപമരാദ്യയായി പെരുമാറിയത്. പുനലൂരിലേക്കുളള വഴി ചോദിച്ചാണ് ഇയാൾ വാഹനം നിർത്തിയത്. പിന്നീട് ഫോണിൽ അശ്ലീ വീഡിയോ കാണിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വ്യാപക അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. കൂടൽ പൊലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ ,ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ് ,സി.പി.ഒ ആഷിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam