
മൂന്നാർ: സ്ത്രീകളെ മുറിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് വിനോദസഞ്ചാരിയിൽ നിന്ന് മൂന്നാർ സ്വദേശി പണം തട്ടിയെടുത്തതായി പരാതി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പണം തിരികെ നൽകി. ചെന്നൈ സ്വദേശിയായ യുവാവിൽ നിന്നാണ് ഗൈഡ് എന്നു പറഞ്ഞ് മൂന്നാർ സ്വദേശി ഓൺലൈനായി 3000 രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നാറിലെത്തിയ യുവാവ് മുറിയെടുത്ത ശേഷം ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആർ ഒ കവല, ജിഎച്ച് റോഡ് എന്നിവിടങ്ങളിൽ എത്താൻ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തിയെങ്കിലും ആരെയും കാണാതെ വന്നതോടെയാണു തട്ടിപ്പാണെന്നു മനസ്സിലായത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. യുവാവ് കൈമാറിയ ഫോൺ നമ്പറിൽ എസ്എച്ച്ഒ രാജൻ കെ അരമന, എസ്ഐ എം കെ നിസാർ എന്നിവർ ബന്ധപ്പെട്ടതോടെ ഉടൻ തന്നെ ഇയാൾ പണം ചെന്നൈ സ്വദേശിക്കു ഗൂഗിൾപേ വഴി നൽകുകയായിരുന്നു.
Read More... മലപ്പുറത്ത് ടാങ്കർ ലോറി മറിഞ്ഞ് 19,400 ലിറ്റർ ഡീസൽ ചോർന്നു, മൂന്നാം ദിവസം കിണറ്റിൽ വെള്ളം നിന്ന് കത്തി
ഇയാളുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ സ്വദേശിയായ യുവാവ് വെബ്സൈറ്റ് വഴിയാണ് മൂന്നാറുകാരനായ യുവാവുമായി പരിചയപ്പെട്ടത്. തട്ടിപ്പു നടത്തിയ യുവാവിന്റെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയു ള്ള വിവരങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam