പണിക്കായി അടുക്കി വച്ച കല്ലില്‍ കയറാന്‍ ശ്രമം, കല്ലിളകി വീണ് 4 വയസുകാരിക്ക് ദാരുണാന്ത്യം

Published : Aug 23, 2023, 11:39 AM IST
പണിക്കായി അടുക്കി വച്ച കല്ലില്‍ കയറാന്‍ ശ്രമം, കല്ലിളകി വീണ് 4 വയസുകാരിക്ക് ദാരുണാന്ത്യം

Synopsis

പണി പൂർത്തിയാവാത്ത വീട്ടിൽ പടികൾ പോലെ അടുക്കിവെച്ച കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് കല്ല് അടർന്ന് ദേഹത്തേക്ക് വീണത്.

മലപ്പുറം: പണിക്കായി അടുക്കി വച്ച കല്ല് വീണ് 4 വയസുകാരിക്ക് ദാരുണാന്ത്യം. കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. പണി പൂർത്തിയാവാത്ത വീട്ടിൽ പടികൾ പോലെ അടുക്കിവെച്ച കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് കല്ല് അടർന്ന് ദേഹത്തേക്ക് വീണത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂനോൾമാട് എ എം എൽ പി സ്‌കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ്. ആറാം ക്ലാസുകാരൻ ഗൗതം കൃഷ്ണയാണ് സഹോദരൻ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് പിഞ്ചുകുഞ്ഞ് മരിച്ചത്. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ നാമക്കൽ സ‍ർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓഗസ്റ്റ് രണ്ടാം വാരത്തില്‍ തന്നെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞ് മരിച്ചിരുന്നു. ബാലരാമപുരം പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ - ജയകൃഷ്ണൻ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള മകൻ ജിതേഷ് ആണ് മരിച്ചത്. ഇവരുടെ ഏകമകനായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു