
തൃശൂർ: ബസിൽ യാത്ര ചെയ്യവേ അഷ്ടമിച്ചിറ സ്വദേശിയുടെ മാല പൊട്ടിച്ചെടുത്ത യുവതി അറസ്റ്റിൽ. തമിഴ്നാട് തിരിപ്പൂർ മാരിയമ്മൻ കോവിൽ തെരുവ് സ്വദേശി ലക്ഷ്മി (33)യെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. മാള ഗവ: ആശുപത്രിയിലേക്ക് പോകുന്നതിനായി ആവേ മരിയ ബസ്സിൽ യാത്ര ചെയ്യവെ വടമ കിണർ സ്റ്റോപ്പിനടുത്ത് വെച്ച് വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുത്തത്. ഈ സമയം ബസിൽ നല്ല തിരക്കുണ്ടായിരുന്നു.
വീട്ടമ്മ ഒച്ചവെച്ചതോടെ യാത്രക്കാർ യുവതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവർ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തി വരുന്നുണ്ട്. മാള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, സബ് ഇൻസ്പെക്ടർ മാരായ ബെന്നി.കെടി, മുഹമ്മദ് ബാഷി, ജി.എസ്.സി.പി.ഒ അനീഷ്, സ.പി.ഒ മാരായ അഖിലേഷ്, സിജോ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.