
പാലക്കാട്: പാലക്കാട് വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. പാലക്കാട് മുണ്ടൂർ പെട്രോൾ പമ്പിന് സമീപത്തുവെച്ച് അഞ്ജാതവാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മുണ്ടൂർ കയ്യറ സ്വദേശി കണ്ണനാണ് മരിച്ചത്. വാഹനമിടിച്ച കണ്ണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ വാഹനത്തിനായി പൊലീസ് അന്വേഷണ ആരംഭിച്ചു. സംഭവത്തിൽ കേസെടുത്തു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.