കൊല്ലത്ത് പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം, ലൈംഗിക ചുവയോടെ സംസാരിച്ച തമിഴ്നാട് സ്വദേശി പിടിയിൽ

Published : Sep 11, 2026, 06:49 PM IST
ksrtc priyadarshini bus

Synopsis

റെയിൽവേ സ്റ്റഷന്‍ പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു.

കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്നാട്കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം–കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു അതിക്രമം. റെയിൽവേ സ്റ്റഷന്‍ പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു.

ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാരോടും ഡെൽസൺ മോശമായ് പെരുമാറി. അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് കൊല്ലം ഈസ്റ്റ്‌ പൊലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു പരാക്രമം എന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂളിൽവച്ച് അധ്യാപകൻ മോശമായി സ്പർശിച്ചു, ലൈംഗികാതിക്രമം; പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
അരമണിക്കൂറോളം നീണ്ട പോരാട്ടം; തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കൊന്ന വളർത്തുനായക്ക് ദാരുണാന്ത്യം