അരമണിക്കൂറോളം നീണ്ട പോരാട്ടം; തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കൊന്ന വളർത്തുനായക്ക് ദാരുണാന്ത്യം

Published : Sep 11, 2026, 06:05 PM IST
Leo German Shepherd

Synopsis

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ വളർത്തുനായ കീഴ്‌പ്പെടുത്തി. എന്നാൽ, ഏറ്റുമുട്ടലിനിടെ നാക്കിൽ പാമ്പിൻ്റെ കടിയേറ്റ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ലിയോ എന്ന നായ, ചികിത്സയിലിരിക്കെ ചത്തു.

തിരുവനന്തപുരം: വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ കീഴ്‌പ്പെടുത്തിയ വളർത്തുനായ, ഏറ്റുമുട്ടലിനിടെ പാമ്പിൻ്റെ കടിയേറ്റ് ചത്തു. വട്ടിയൂർക്കാവ് വയലിക്കട അദ്വൈതം വീട്ടിൽ അരുണിൻ്റെയും നിഖിതയുടെയും വളർത്തുനായ ലിയോ (ജർമൻ ഷെപ്പേർഡ്) ആണ് ചത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്തായി ഉണ്ടായിരുന്ന ചാക്കുകെട്ടിന് അടുത്തായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. മണം പിടിച്ച് പാമ്പിനെ കണ്ടെത്തിയ നായ അരമണിക്കൂറിലധികം പാമ്പുമായി ഏറ്റുമുട്ടി. ഇതിന് പിന്നാലെ പാമ്പ് ചത്തു. ഇതിന് ശേഷവും വീട്ടുമുറ്റത്ത് നായ കളിച്ചുനടന്നിരുന്നു. എന്നാൽ അധികം വയ്യാതെ അവശനിലയിലായി. തുടർന്ന് തിരുവനന്തപുരം പിഎംജിയിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് നായക്ക് പാമ്പിൻ്റെ കടിയേറ്റിരുന്നുവെന്ന് മനസിലായത്. ഏറ്റുമുട്ടലിനിടെ നാക്കിലാണ് കടിയേറ്റതെന്ന് പരിശോധനയിൽ വ്യക്തമായി. ആൻ്റിവെനം മൂന്ന് തവണ കുത്തിവെച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വീട്ടിൽ കൂടിന് അടുത്തായി നായയുടെ ജഡം സംസ്‌കരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആ മൃതദേഹം തങ്കിമരത്തിയുടേതോ? വനത്തിനുള്ളില്‍ അസ്ഥികൂടമായ നിലയില്‍ സ്ത്രീയുടെ ജഡം; പരിശോധന ആരംഭിച്ച് പൊലീസ്
തൃപ്പൂണിത്തുറയിൽ കാറിൽ മലയാളിയും ഇതര സംസ്ഥാനക്കാരനും, ഡിക്കിയിൽ 16.895 കിലോ കഞ്ചാവ്; യുവാക്കളെ പൊക്കി ഹിൽപാലസ് പൊലീസ്