ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി: മോട്ടോർ വാഹനവകുപ്പിന്റേതടക്കം മൂന്ന് വാഹനങ്ങൾ തകർന്നു

Published : Nov 18, 2019, 01:38 PM IST
ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി: മോട്ടോർ വാഹനവകുപ്പിന്റേതടക്കം മൂന്ന് വാഹനങ്ങൾ തകർന്നു

Synopsis

ഡ്രൈവിങ് ടെസ്റ്റിനെത്തിയവരുടെ വാഹനങ്ങളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു.

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറി നിരവധി വാഹനങ്ങള്‍ തകര്‍ന്നു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ടെത്തിയ ലോറിയുടെ ഇടിയേറ്റ് മോട്ടോർ വാഹന വകുപ്പിന്റേതടക്കം മൂന്ന് വാഹനങ്ങൾ തകർന്നു. ഇന്ന് രാവിലെ 10 മണിയോടെ പെരിന്തൽമണ്ണ ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്. ഡ്രൈവിങ് ടെസ്റ്റിനെത്തിയവരുടെ വാഹനങ്ങളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ മോട്ടോർവാഹന വകുപ്പിന്റെ വാഹനവും മൂന്നു ബൈക്കുകളും തകർന്നു. മൂന്നു പേർക്ക് പരിക്കേറ്റിച്ചുണ്ട് പലരും തലനാരിഴക്കാണ് അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ ഗ്രൗണ്ടിന് സമീപം വാഹനം നിർത്തി മോട്ടോര്‍വാഹന ഉദ്യോഗസ്ഥർ ഗ്രൗണ്ടിലെത്തിയതിന് പിന്നാലെയായിരുന്നു അപകടം. പരിക്കേറ്റവരെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം