നിയന്ത്രണം തെറ്റിയ ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു

Published : Oct 04, 2021, 11:28 PM IST
നിയന്ത്രണം തെറ്റിയ  ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു

Synopsis

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പാലുമായി വന്ന ലോറിയാണ് കഴിഞ്ഞദിവസം  പുലര്‍ച്ചയോടെ അപകടത്തില്‍പ്പെട്ടത്.  

ഹരിപ്പാട്: ദേശീയപാതയില്‍ (National highway) താമല്ലാക്കല്‍ കെ വി ജെട്ടി ജങ്ഷന് സമീപം  നിയന്ത്രണം തെറ്റിയ  ടാങ്കര്‍ ലോറി(Tanker Lorry) താഴ്ചയിലേക്ക് മറിഞ്ഞു. പാലക്കാട് (Palakkad) നിന്നും തിരുവനന്തപുരത്തേക്ക് (Thiruvananthapuram) പാലുമായി (milk) വന്ന ലോറിയാണ് കഴിഞ്ഞദിവസം  പുലര്‍ച്ചയോടെ അപകടത്തില്‍പ്പെട്ടത്. പാല്‍ എത്തിച്ച് തിരികെ പോകുകയായിരുന്നു. 

തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രണ്ടു ക്രെയിന്‍ ഉപയോഗിച്ച് ഏറെ നേരം പരിശ്രമിച്ചാണ് ലോറി കരക്ക് കയറ്റിയത്. മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത  തടസ്സമുണ്ടായി. പത്തരയോടെയാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്.
 

PREV
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു