അർത്തുങ്കൽ ബൈപ്പാസിൽ സിഗ്നൽ കാത്തുകിടന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി

Published : Aug 29, 2022, 08:30 PM IST
അർത്തുങ്കൽ ബൈപ്പാസിൽ സിഗ്നൽ കാത്തുകിടന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി

Synopsis

ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസിൽ സിഗ്നൽ കാത്തുകിടന്ന വാഹനങ്ങൾക്കു പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി. 

ചേർത്തല: ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസിൽ സിഗ്നൽ കാത്തുകിടന്ന വാഹനങ്ങൾക്കു പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി. ടാങ്കർ ലോറിയടക്കം നാലുവാഹനങ്ങളാണ് അപകടത്തിൽ തകർന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമയി ഗതാഗതം തടസ്സപെട്ടു.

ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു അപകടം. യാത്രാക്കാരുണ്ടായിരുന്നു മൂന്നുകാറുകളിലാണ് ഇന്ധനവുമായെത്തിയ ടാങ്കർ ഇടിച്ചുകയറിയത്. ടാങ്കർ ലോറി ഇടിച്ചുകയറിയ കാറിലെ യാത്രക്കാരനാണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ കാറിന്റെ പിൻഭാഗം പൂർണമായി തകർന്നു. 

ഇടിയുടെ ആഘാതത്തിൽ കാർ മുന്നിൽ ഇട്ടിരിന്നു കാറിൽ ഇടിക്കുയായിരുന്നു. ഈ കാറും മുന്നിലുള്ള കാറിൽ ഇടിച്ചാണു നിന്നത്. ചേർത്തല പൊലീസെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്കു മാറ്റി. നിറഇന്ധനവുമായെത്തിയ വാഹനം അലക്ഷ്യമായോടിച്ചതാണ് അപകടത്തിനു കാണമായതെന്ന് പോലീസ് പറഞ്ഞു. 

അതേസമയം  തൃശ്ശൂർ പൂവത്തൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പോന്നൂർ സ്വദേശികളായ ജോണി ഭാര്യ ജോളി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പൂവത്തൂർ പാവറട്ടി റോ‍ഡിലെ കുഴിയിൽ വീണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ പള്ളിയിലേക്ക് പോവുകയായിരുന്ന ജോണിയും ജോളിയും. കോലുക്കൽ പാലത്തിന് സമീപത്തെ കുഴിയിൽ വീണതോടെ നിയന്ത്രണം വിട്ട് നിലത്തുവീണു.

Read more:  കോട്ടയത്ത് ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാ‍ര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ജോണിയുടെ ശരീരമാസകലം പരിക്കുപറ്റി. ഉടൻ നാട്ടുകാര്‍ ചേര്‍ന്ന് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വെള്ളം കെട്ടി കിടന്ന കുഴി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പരിക്കേറ്റ ജോണിയും ജോളിയും പറയുന്നത്. പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്നും ജോണി വിശദീകരിച്ചു. റോഡിലെ കുഴി ശ്രദ്ധിയിൽ പെട്ടിരുന്നില്ലെന്നും ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും പരിക്കേറ്റ ദമ്പതികൾ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.  

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്