Asianet News MalayalamAsianet News Malayalam

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാ‍ര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

മീനച്ചിലാറ്റിൽ നിന്നും കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയ

students who were swept away in Kottayam had a miraculous escape
Author
First Published Aug 29, 2022, 6:57 PM IST

കോട്ടയം: വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം തീക്കോയിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീക്കോയ് സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാ‍ര്‍ത്ഥിനികളാണ് സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ കാൽ വഴുതി വീണത്. ശക്തമായ ഒഴുക്കിൽ അതിവേഗം ഇവര്‍ താഴോട്ട് പോയി. വിദ്യാ‍ര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിക്കുകയായിരുന്നു. മീനച്ചിലാറ്റിൽ നിന്നും കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. 

41,000 പെൻഷൻകാര്‍, മുടങ്ങിയത് രണ്ടുമാസം, കെഎസ്ആർടിസിയില്‍ പെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണം തുടങ്ങി. ജൂലൈ, ആഗസ്റ്റ് മാസത്തെ തുകയാണ് ഒരുമിച്ച് ലഭിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ പൂർത്തിയാകുമെന്ന് സഹകരണ കൺസോർഷ്യം അറിയിച്ചു. കെഎസ്ആർടിസിയിൽ 41,000 പെൻഷൻ കാരാണുള്ളത്.  ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പെൻഷൻ വിതരണം നടത്തുന്നതിന് സഹകരണ കൺസോർഷ്യം നൽകുന്ന പലിശയെ ചൊല്ലിയുള്ള തർക്കമായിരുന്നു പെൻഷൻ വിതരണം വൈകാൻ കാരണം. പലിശ നിനക്ക് എട്ടരയിൽ നിന്ന് എട്ടാക്കി കുറയ്ക്കാൻ തയ്യാറായതോടെയാണ് പെൻഷൻ വിതരണം വീണ്ടും തുടങ്ങിയത്.

ഓണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയായി നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും ഉത്സവബത്തയായി 1000 രൂപ നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം അഡ്വാന്‍സ് 20000 രൂപയായിരിക്കും. പാര്‍ട്ട് ടൈം ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് 6000 രൂപ അഡ്വാന്‍സ്   കിട്ടും.13 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമാണ് ആനുകൂല്യം കിട്ടുകയെന്ന് ധനമന്ത്രി അറിയിച്ചു.

Follow Us:
Download App:
  • android
  • ios