എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായി; ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ, ടാൻസാനിയന്‍ പൗരൻ അറസ്റ്റിൽ

Published : Apr 16, 2025, 04:01 PM IST
എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായി; ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ, ടാൻസാനിയന്‍ പൗരൻ അറസ്റ്റിൽ

Synopsis

ഈ കേസിന്‍റെ തുടരന്വേഷണത്തില്‍ പൂക്കോട് താമരയൂർ സ്വദേശികളായ നിതീഷ്, മുഹമ്മദ് അൻസിൽ എന്നിവർ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

തൃശൂർ: എംഡിഎംഎ കേസിൽ വിദേശ പൗരൻ കുന്നംകുളം പൊലീസിന്റെ പിടിയിലായി. ടാൻസാനിയന്‍ പൗരനായ അബ്ദുൽ ഹാമദ് മഖാമെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ ചൊവ്വന്നൂരിൽ നിന്ന് 67 ഗ്രാം എംഡിഎംഐയും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പ്രതികളെ കുന്നംകുളം പൊലീസ് പിടികൂടിയിരുന്നു. ഈ കേസിന്‍റെ തുടരന്വേഷണത്തില്‍ പൂക്കോട് താമരയൂർ സ്വദേശികളായ നിതീഷ്, മുഹമ്മദ് അൻസിൽ എന്നിവർ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ്  ടാന്‍സാനിയന്‍ സ്വദേശിയുടെ പങ്ക് വ്യക്തമായത്. പ്രതികള്‍ക്ക് എംഡിഎംഎ വില്‍പന നടത്തിയത് ടാന്‍സാനിയന്‍ പൗരന്‍ അബ്ദുള്‍ ഹാമദ് ആയിരുന്നു. കുന്നംകുളം സിഐ യുകെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നാണ് ടാന്‍ർസാനിയന്‍ പൗരനെ വലയിലാക്കുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് വില്പന സംഘത്തിലെ കണ്ണിയും ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയും ആണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. 

സംശയം തോന്നി തടഞ്ഞു വച്ചു, ചാക്കിലും സ്കൂട്ടർ സീറ്റിന്റെ അടിയിലും നിറയെ നിരോധിത ലഹരി വസ്തുക്കൾ; ഒടുവിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്