സംശയം തോന്നി തടഞ്ഞു വച്ചു, ചാക്കിലും സ്കൂട്ടർ സീറ്റിന്റെ അടിയിലും നിറയെ നിരോധിത ലഹരി വസ്തുക്കൾ; ഒടുവിൽ പിടിയിൽ

Published : Apr 16, 2025, 03:49 PM IST
സംശയം തോന്നി തടഞ്ഞു വച്ചു, ചാക്കിലും സ്കൂട്ടർ സീറ്റിന്റെ അടിയിലും നിറയെ നിരോധിത ലഹരി വസ്തുക്കൾ; ഒടുവിൽ പിടിയിൽ

Synopsis

ചാക്കിൽ നിറച്ച അവസ്ഥയിലും, വാഹനത്തിന്റെ സീറ്റിന് അടിയിലുമായിട്ടാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. 

കാസ‌ർകോട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി വിദ്യാനഗർ പൊലീസ്. പ്ലാസ്റ്റിക് ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ചെർക്കളയിലേക്ക് സ്കൂട്ടറിൽ കടത്തും വഴിയാണ് ഇവ പിടികൂടിയത്. മുളിയാർ കെട്ടുംകൽ സ്വദേശി മൊയ്‌ദീൻ കുഞ്ഞി (45 )നെ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി പി ഒ മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 

മംഗലാപുരം- ചെർക്കള റൂട്ടിൽ ഇയാൾ സഞ്ചരിക്കുകയായിരുന്നു. ഇയാളെക്കണ്ട് സംശയം തോന്നിയപ്പോൾ തടഞ്ഞു വെക്കുകയും വിദ്യാനഗർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അബ്ബാസ് പി കെ യെ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു. ചാക്കിൽ നിറച്ച അവസ്ഥയിലും, വാഹനത്തിന്റെ സീറ്റിന് അടിയിലുമായിട്ടാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. 

ഓടുന്ന ട്രെയിനിലും പെടയ്‌ക്കണ നോട്ട്, ട്രെയിനിലെ എടിഎം ആദ്യം ഈ റൂട്ടില്‍; വീഡിയോ പങ്കുവെച്ച് റെയില്‍വേ മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്