പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് സ്ഥിരം വലവിരിക്കും; പോക്‌സോ കേസില്‍ യുവാവ് വീണ്ടും അറസ്റ്റില്‍

Published : Jul 31, 2026, 09:51 PM IST
Targets underage

Synopsis

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കോഴിക്കോട് ചാലിയം സ്വദേശിയായ ഫിറാദിനെ ബേപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ മറ്റൊരു പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യം നടത്തിയത്.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാലിയം കടുക്കബസാര്‍ സ്വദേശി അരയന്‍ വളപ്പില്‍ വീട്ടില്‍ ഫിറാദ്(25) ആണ് ബേപ്പുര്‍ പോലീസിന്റെ പിടിയിലായത്. സമാനമായ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്.

മണ്ണൂര്‍ വളവ് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരന്തരം ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്‍ന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെ ചാലിയം ബീച്ചില്‍ എത്തിയ പെണ്‍കുട്ടിയെ ഫിറാദ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് അതിജീവിത നല്‍കിയ പരാതിയില്‍ ബേപ്പുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. ബേപ്പൂരില്‍ വെച്ച് എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. 2023ല്‍ കൊളത്തറ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫിറാദും സുഹൃത്തുക്കളും സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി മദ്യം നിര്‍ബന്ധിച്ച് കുടിപ്പിച്ച് ഫറോക്ക് റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ കേസില്‍ കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് ദിവസങ്ങളോളം ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും സമാനമായ കുറ്റം ചെയ്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തുമ്പോളി ഏലിയാമ്മ ടീച്ചർ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 15 വർഷം തടവും
ബിവറേജസ് ഔട്ട്‌ലെറ്റ് ആക്രമണം: യുവാവിനെ വളഞ്ഞിട്ട് മർദിച്ചു, രണ്ടുപേർ കൂടി പിടിയിൽ