
തൃശ്ശൂർ: ദേശീയപാതാ നിർമ്മാണത്തിനിടെ തൃശ്ശൂരിൽ അപകടം. കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു. കയ്പ്പമംഗലം 12 ൽ നിർദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. എന്നാൽ അപ്പോഴേക്കും ടാറിംഗ് മെഷീൻ പൂർണമായും കത്തിനശിച്ചു. കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.
Asianet News Live | Election Result
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam