അത്ഭുത രക്ഷ! ലോറി നിർത്തിയിട്ട് ഡ്രൈവർ ഉറങ്ങവെ പാഞ്ഞെത്തി ടോറസ് ലോറി ഇടിച്ചു, പരിക്കില്ലാതെ ഡ്രൈവർ രക്ഷപ്പെട്ടു

Published : Aug 24, 2025, 07:55 PM IST
ACCIDENT

Synopsis

പലവ്യഞ്ജന സാധനങ്ങളുമായെത്തിയ മിനിലോറി റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് നിർമാണ സാമഗ്രികകളുമായെത്തിയ ടോറസ് ലോറി മിനിലോറിയിലേക്ക് ഇടിച്ചുകയറിയത്

തിരുവനന്തപുരം: വെള്ളറടയില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന മിനി ലോറിയില്‍ ടോറസ് ലോറി ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി തലകീഴായി മറിയുകയും ചെയ്തു. അപകടത്തില്‍ മിനി ലോറിയുടെ ഡ്രൈവര്‍ പാങ്ങോട് സ്വദേശി ഷെഫീഖ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ പനച്ചമൂട് മാർക്കറ്റ് ജങ്ഷനിലായിരുന്നു നടുക്കുന്ന അപകടമുണ്ടായത്.

പലവ്യഞ്ജന സാധനങ്ങളുമായെത്തിയ മിനിലോറി റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് നിർമാണ സാമഗ്രികകളുമായെത്തിയ ടോറസ് ലോറി മിനിലോറിയിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട മിനിലോറി തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. കട തകർന്നെങ്കിലും വാഹനത്തിൽ കിടന്നുറങ്ങിയ ഡ്രൈവർ പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം