കുടുംബത്തിന്‍റെ ഏകാശ്രയമായിരുന്ന തട്ടുകട കത്തി നശിച്ചു; 40000 രൂപയുടെ നാശനഷ്‌ടം

Published : Jun 03, 2020, 10:20 PM ISTUpdated : Jun 03, 2020, 10:25 PM IST
കുടുംബത്തിന്‍റെ ഏകാശ്രയമായിരുന്ന തട്ടുകട കത്തി നശിച്ചു; 40000 രൂപയുടെ നാശനഷ്‌ടം

Synopsis

ശശികുമാറിന്റെയും കുടുംബത്തിന്റെയും ഏകാശ്രയമായിരുന്നു ഈ കട

ചേര്‍ത്തല: ചേര്‍ത്തല കാളികുളം ജംഗ്‌ഷന് വടക്കുവശമുള്ള തട്ടുകട കത്തി നശിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍ മേലേപ്പോക്കാട്ട് ശശികുമാറിന്റെ തട്ടുകടയ്ക്കാണ്, ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെ തീപിടിച്ചത്. ഈ പ്രദേശത്ത് സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ഗൂര്‍ഖയാണ് തീ പടരുന്നത് കണ്ടത്. ഈ സമയത്ത് ഇതുവഴി വന്ന വാഹനം തടഞ്ഞുനിര്‍ത്തി ഹോണ്‍ മുഴക്കിച്ചതോടെ സമീപവാസികള്‍ ഓടിയെത്തുകയും വിവരം അഗ്നിശമനസേനയെ അറിയിക്കുകയുമായിരുന്നു. 

Read more: അറുപത് വർഷം പഴക്കമുള്ള കിണർ ഇടിഞ്ഞു താഴ്ന്നു

അഗ്നിശമന സേനയെത്തി തീയണച്ചു. കടയിലെ പാത്രങ്ങളും കസേരകളും ഡസ്‌ക്കുകളും അടക്കം പൂര്‍ണ്ണമായും നശിച്ചു. നാല്‍പ്പതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ശശികുമാറിന്റെയും കുടുംബത്തിന്റെയും ഏകാശ്രയമായിരുന്നു ഈ കട. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി.  

Read more: കൊല്ലം പൂതക്കുളത്ത് ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്