
പാലക്കാട്: സ്കൂളിന്റെ മേൽക്കൂരയിലെ ഓട് ഇളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എൽപി സ്കൂളിൽ ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. സ്കൂൾ വിടുന്നതിന് തൊട്ടുമുൻപായിരുന്നു അപകടം സംഭവിച്ചത്. ഈ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും കനത്ത മഴയും പെയ്തിരുന്നു. സ്കൂളിന്റെ മേൽക്കൂര ഓടിട്ടതാണ്. കാറ്റിന്റെ സ്വാധീനത്തിൽ ഇളകിയോ ഓട് താഴേക്ക് വീഴുകയായിരുന്നു. അധ്യാപിക കുളപ്പുള്ളി സ്വദേശി ശ്രീജ, നാലാം ക്ലാസ് വിദ്യാർഥി പനമണ്ണ സ്വദേശി ആദർശ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. അധ്യാപിക ശ്രീജയ്ക്ക് തലയ്ക്കും വിദ്യാർത്ഥി ആദർശിന് കൈക്കുമാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam