പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ , സഹ അധ്യാപകൻ ഒളിവിൽ

Published : Oct 24, 2020, 11:52 PM IST
പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍  , സഹ അധ്യാപകൻ ഒളിവിൽ

Synopsis

പഠനയാത്രക്കിടെ  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ബാലുശ്ശേരിയിലെ ഒരു സ്‌കൂള്‍ അധ്യാപകന്‍ ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. 

കോഴിക്കോട്: പഠനയാത്രക്കിടെ  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ബാലുശ്ശേരിയിലെ ഒരു സ്‌കൂള്‍ അധ്യാപകന്‍ ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. 

കേസില്‍ പ്രതിയായ സഹ അധ്യാപകന്‍ ബാലുശ്ശേരി സ്വദേശി പ്രബീഷ് ഒളിവിലാണ്. സ്‌കൂളില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ഊട്ടിയിലേക്ക് പഠനയാത്രയ്ക്ക് പോയപ്പോൾ അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. പ്രബീഷും സംഭവത്തില്‍ കൂട്ടാളിയാണെന്ന് പോലീസ് പറയുന്നു. 

യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് രക്ഷിതാക്കള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പോലീസിന് കൈമാറാതെ പ്രിന്‍സിപ്പള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്റ്റര്‍ക്ക് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നടപടി വൈകി. ഇതോടെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ സ്‌കുളിലെത്തി അധ്യാപകരുമായി വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. 

സ്‌കൂള്‍ അധികൃതരില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ബാലുശ്ശേരി എസ്ഐ പ്രജീഷ്, അഡീഷണല്‍ എസ്ഐ മധു എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരാഴ്ചയ്ക്കിടയിൽ ഇത് രണ്ടാം തവണ, കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു
നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ