കിലുങ്ങട്ടെ വളകൾ! പടിയിറങ്ങുന്ന കുരുന്നുകൾക്ക് അധ്യാപികയുടെ സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനം -വീഡിയോ

Published : Apr 01, 2023, 10:04 AM ISTUpdated : Apr 01, 2023, 10:09 AM IST
കിലുങ്ങട്ടെ വളകൾ! പടിയിറങ്ങുന്ന കുരുന്നുകൾക്ക് അധ്യാപികയുടെ സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനം -വീഡിയോ

Synopsis

വളകൾ നൽകിയതോടെ പാട്ടും നൃത്തവുമായി കുട്ടികൾ ആഘോഷിച്ചു. വളകിലുക്കം കണ്ട് എത്തി നോക്കിയ എല്‍ പി സ്കൂള്‍ വിദ്യാർഥികളും ഒത്തുചേര്‍ന്നതോടെ ആഘോഷം കെങ്കേമമായി. 

ആലപ്പുഴ:  ക്ലാസ് മുറികളോട് യാത്ര പറഞ്ഞിറങ്ങുന്ന പ്രിയ വിദ്യാര്‍ഥിനികള്‍ക്ക് സ്നേഹത്തിൽ ചാലിച്ച വളകള്‍ സമ്മാനിച്ച് അധ്യാപിക. ആലപ്പുഴ പുന്നപ്ര യുപി സ്കൂളിലെ എസ് സിന്ധുവാണ് കുട്ടികളുടെ അവസാന ദിവസം പുതുമയേറിയ സമ്മാനത്തിലുടെ അവിസ്മരണീമാക്കിയത്. ആലപ്പുഴ പുന്നപ്ര യുപി സ്കൂളില്‍.അവിസ്മരണീമായിരുന്നു സ്കൂളിലെ അവസാന ദിനം. കഴിഞ്ഞ ഒരാഴ്ചയായി വളകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു പുന്നപ്ര സിവൈഎം യുപി സ്കൂളിലെ അധ്യാപികയായ സിന്ധു. ഏഴാം ക്ലാസിലെ അവസാന ബാച്ചും പടിയിറങ്ങുകയാണ്.

പൊലിഞ്ഞത് നാലര വയസുകാരന്റെ ജീവൻ, അധികൃതരെ നിങ്ങൾ കണ്ണ് തുറക്കൂ...; പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ

അവർക്ക് എന്ത് സമ്മാനം നൽകുമെന്ന ചിന്തയാണ് വളകളിലേക്കെത്തിച്ചത്. എൽപി സ്കൂൾ മുതല്‍ കൈപിടിച്ച് നടത്തിയവരുണ്ട് ഇക്കൂട്ടത്തില്‍. ഇവര്‍ക്ക് എന്നും ഓർമയിൽ സൂക്ഷിക്കാന്‍ ഒരു സമ്മാനം നൽകണമെന്നായിരുന്നു ടീച്ചറുടെ ആ​ഗ്രഹം. അങ്ങനെയാണ് ഒരു പിടി വളകളുമായി ക്ലാസ് മുറിയിലെത്തിയത്. വളകൾ നൽകിയതോടെ പാട്ടും നൃത്തവുമായി കുട്ടികൾ ആഘോഷിച്ചു. വളകിലുക്കം കണ്ട് എത്തി നോക്കിയ എല്‍ പി സ്കൂള്‍ വിദ്യാർഥികളും ഒത്തുചേര്‍ന്നതോടെ ആഘോഷം കെങ്കേമമായി. 

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ