'എന്‍റെ മരണത്തിന് കമ്പനി ഉത്തരവാദിയില്ല'; കൈയ്യില്‍ പേനകൊണ്ട് എഴുത്ത്, ടെക്കിയുടെ മരണം ആത്മഹത്യ?

Published : Mar 10, 2023, 06:52 PM ISTUpdated : Mar 10, 2023, 07:03 PM IST
'എന്‍റെ മരണത്തിന് കമ്പനി ഉത്തരവാദിയില്ല'; കൈയ്യില്‍ പേനകൊണ്ട് എഴുത്ത്, ടെക്കിയുടെ മരണം ആത്മഹത്യ?

Synopsis

'എന്റെ മരണത്തിന് കമ്പനി ഉത്തരവാദിയല്ലെന്ന്' രോഷിതിന്‍റെ കൈയ്യിൽ പേന കൊണ്ട് എഴുതിയിട്ടുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം: ടെക്നോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനിയിലെ ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. യുവാവിന്‍റെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ടെക്നോപാര്‍ക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് ഇന്ന് വൈകിട്ട് ഓഫീസ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. ആദ്യം അബദ്ധത്തില്‍ താഴെ വീണതാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു.

'എന്റെ മരണത്തിന് കമ്പനി ഉത്തരവാദിയല്ലെന്ന്' രോഷിതിന്‍റെ കൈയ്യിൽ പേന കൊണ്ട് എഴുതിയിട്ടുണ്ടെന്നാണ് വിവരം. സംഭവം ആത്മഹത്യ ആണെന്നാണ്   പ്രാഥമിക വിവരമെന്ന് കഴകൂട്ടം പൊലീസ് പറഞ്ഞു. രോഷിതിന്‍റെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന് അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. യുവാവ് ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്.  സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണ് രോഷിത് വീണത് എന്ന് പൊലീസ് പറഞ്ഞു. തലയിടിച്ച് വീണ രോഷിതിനെ ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Read More : സ്കൂട്ടറും ബസും കൂട്ടിയിടിച്ചു, സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു