ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു

Published : Feb 19, 2020, 09:13 AM ISTUpdated : Feb 19, 2020, 09:23 AM IST
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു

Synopsis

ബൈക്കപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. 

തിരുവനന്തപുരം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. കഴക്കൂട്ടം തുമ്പുരാന്‍മുക്കിന് സമീപമുണ്ടായ അപകടത്തില്‍ ടെക്നോപാര്‍ക്കിലെ ഷെല്‍സ്ക്വയര്‍ കമ്പനിയിലെ ടെക്സിക്കല്‍ ലീഡായ ഷൈജു ഗോപു(30)വാണ് മരിച്ചത്. കൈതമുക്ക് ശീവേലി നഗര്‍ സ്വദേശിയാണ്.

ഇന്നലെ വൈകിട്ടാണ് സംഭവം. ഇന്‍ഫോസിസിന് എതിര്‍വശത്തുള്ള ഇടറോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ നിന്ന് വീണ ഷൈജുവിന്‍റെ തല റോഡരികിലെ ഓടയുടെ വക്കില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്തു. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും