കൈതപ്പുഴ കായലില്‍ ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

Published : Feb 18, 2020, 11:22 PM IST
കൈതപ്പുഴ കായലില്‍ ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

Synopsis

ഫോൺ ചെയ്തു സഹോദരിയുടെ ഭർത്താവിനേയും സൃഹൃത്തുക്കളേയും വിളിച്ചു വരുത്തി സംസാരിച്ച ശേഷം അവരുടെ തടസ്സവാദങ്ങൾ കേൾക്കാതെ യുവാവ് പാലത്തിന്റെ കൈവരിയിൽ ചാടിക്കയറി കായലിലേക്ക് ചാടി.

ആലപ്പുഴ: അരൂരില്‍ പാലത്തിൽ നിന്നും കൈതപ്പുഴ കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം രാവിലെ ഇടക്കൊച്ചി കായൽക്കരയിൽ കണ്ടെത്തി. അരൂർ ചിറ്റയിൽ ജയന്റെ മകൻ ജിതിൻ(28) ആണ് ഞായറാഴ്ച വൈകിട്ട് ബന്ധുക്കളും സുഹൃത്തുക്കളും നോക്കി നിൽക്കേ ബൈക്കിൽനിന്നും കായലിലേക്ക് ചാടിയത്. 

ഫോൺ ചെയ്തു സഹോദരിയുടെ ഭർത്താവിനേയും സൃഹൃത്തുക്കളേയും വിളിച്ചു വരുത്തി സംസാരിച്ച ശേഷം അവരുടെ തടസ്സവാദങ്ങൾ കേൾക്കാതെ യുവാവ് പാലത്തിന്റെ കൈവരിയിൽ ചാടിക്കയറി കായലിലേക്ക് ചാടുകയായിരുന്നു. അരൂർ പൊലീസും അഗ്നി രക്ഷാസേനയും നാട്ടകാരും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രണ്ടു ദിവസമായി തെരച്ചില്‍ നടത്തുകയായിരുന്നു. മുങ്ങൽ വിദഗ്ദരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ ഇടക്കൊച്ചി കായലിലാണ് ജിതിന്‍റെ ജഡം കണ്ടെത്തിയത്. 

PREV
click me!

Recommended Stories

പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ
രാത്രി ഗുഡ്സ് ഓട്ടോയിൽ രണ്ടുപേർ, ഒരാൾ ഓട്ടോയിലിരിക്കും, രണ്ടാമനിറങ്ങി മോഷണം നടത്തും; സിസിടിവിയിൽ കുടുങ്ങി ഒരാൾ പിടിയിലായി