കൊല്ലത്ത് റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്, അട്ടിമറി ശ്രമം? കണ്ടത് പുലർച്ചെ രണ്ടരക്ക്

Published : Feb 22, 2025, 12:54 PM ISTUpdated : Feb 22, 2025, 01:02 PM IST
കൊല്ലത്ത് റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്, അട്ടിമറി ശ്രമം? കണ്ടത് പുലർച്ചെ രണ്ടരക്ക്

Synopsis

പുനലൂർ റെയിൽവേ പോലീസ അന്വേഷണം ആരംഭിച്ചു. അട്ടിമറി ശ്രമം അടക്കം റെയിൽവേ പൊലീസ് പരിശോധിക്കുകയാണ്.

കൊല്ലം : കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച നിലയിൽ കണ്ടെത്തി. പാളത്തിന് കുറുകെ വെച്ച പോസ്റ്റ് പുലർച്ചെ രണ്ടരയോടെ  ഇതുവഴി പോയവരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.  എഴുകോൺ പൊലീസ് എത്തി ടെലിഫോൺ പോസ്റ്റ് നീക്കം ചെയ്തു. പുനലൂർ റെയിൽവേ പോലീസ അന്വേഷണം ആരംഭിച്ചു. അട്ടിമറി ശ്രമം അടക്കം റെയിൽവേ പൊലീസ് പരിശോധിക്കുകയാണ്. പ്രദേശത്ത് റോഡിന് സമീപമുണ്ടായിരുന്ന പോസ്റ്റാണ് രാത്രി റെയിൽവേ പാളത്തിന് കുറുകെ വെച്ചത്. ഒരാൾക്ക് തനിയെ വെക്കാൻ കഴിയാത്ത ഭാരമുള്ള പോസ്റ്റാണ്. അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്.   

മുഖ്യമന്ത്രി ഇടപെട്ടാൽ 5 മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരും, ഇടപെടണം: സി.ദിവാകരൻ

 

 

 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്