ടൂറിസ്റ്റുകൾ ഹാപ്പിയല്ലേ...! മഞ്ഞ് പുതച്ച്, തണുത്തുറഞ്ഞ് മൂന്നാർ, വീണ്ടും താപനില പൂജ്യത്തിലെത്തി

Published : Jan 28, 2025, 10:31 AM IST
ടൂറിസ്റ്റുകൾ ഹാപ്പിയല്ലേ...! മഞ്ഞ് പുതച്ച്, തണുത്തുറഞ്ഞ് മൂന്നാർ, വീണ്ടും താപനില പൂജ്യത്തിലെത്തി

Synopsis

രണ്ടാഴ്ച മുൻപ് ചെണ്ടുവരയിൽ താപനില പൂജ്യം രേഖപ്പെടുത്തിയിരുന്നു. താപനില വീണ്ടും താഴ്ന്നതോടെ മൂന്നാറിൽ രാത്രിയിലും പുലർച്ചെയും ശക്തമായ തണുപ്പാണനുഭവപ്പെടുന്നത്. 

മൂന്നാർ: ഇടുക്കിയിലെ പ്രദാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ അതിശൈത്യം തുടരുന്നു. മൂന്നാറിൽ താപനില വീണ്ടും പൂജ്യത്തിലെത്തി. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലൻറ് വാലിയിൽ, മാട്ടുപ്പെട്ടി എന്നി വിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില.

പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീണ നിലയിലാണ്. വിദേശികളടക്കം മൂന്നാറിലെത്തിയ വിനോദ സഞ്ചാരികളെല്ലാം തണുപ്പാസ്വദിക്കുകയാണ്. രണ്ടാഴ്ച മുൻപ് ചെണ്ടുവരയിൽ താപനില പൂജ്യം രേഖപ്പെടുത്തിയിരുന്നു. താപനില വീണ്ടും താഴ്ന്നതോടെ മൂന്നാറിൽ രാത്രിയിലും പുലർച്ചെയും ശക്തമായ തണുപ്പാണനുഭവപ്പെടുന്നത്. പുൽമേടുകളിൽ രാവിലെ മഞ്ഞു മൂടി കിടക്കുന്നതു വേറിട്ട കാഴ്ചയായി. രാത്രി തണുപ്പ് ശക്തമാണെങ്കിലും പകൽ 25 ഡിഗ്രി വരെ താപനില ഉയരും. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉള്‍പ്രദേശങ്ങളിലും എത്തുന്നത്. വരുംദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കരുതുന്നത്. 

Read More : നിഷാദിനെ പൂട്ടിയത് വലിയ പരിശ്രമത്തിനൊടുവിൽ, കൂട്ടിന് അനസും; കൊല്ലത്ത് 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ