നബിദിന റാലിയെ മധുരം നൽകി സ്വീകരിച്ച് ക്ഷേത്രക്കമ്മിറ്റി

Published : Oct 09, 2022, 12:46 PM IST
നബിദിന റാലിയെ മധുരം നൽകി സ്വീകരിച്ച് ക്ഷേത്രക്കമ്മിറ്റി

Synopsis

നാടിന്റെ മതസാഹോദര്യം പുതിയ തലമുറയിലേക്ക് പകരാൻ ഇത്തരം സന്ദർഭം വിനിയോഗിക്കാൻ ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ കെ ദയാദനന്ദൻ പറഞ്ഞു.

അത്തോളി (കോഴിക്കോട്): നബിദിന റാലിക്ക് മധുരം നൽകി ക്ഷേത്രകമ്മിറ്റി. അത്തോളി കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിക്കാണ് ശ്രീ എടത്തുപറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്ര ഭാരവാഹികൾ പായസം വിതരണം ചെയ്ത് നബിദിന റാലിയെ സ്വീകരിച്ചത്.  ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ കെ ദയാനന്ദൻ, ബദർ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ബാക്കവിയ്ക്ക്  മധുരം നൽകി ഉദ്ഘാടനം ചെയ്തു. നാടിന്റെ മതസാഹോദര്യം പുതിയ തലമുറയിലേക്ക് പകരാൻ ഇത്തരം സന്ദർഭം വിനിയോഗിക്കാൻ ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ കെ ദയാദനന്ദൻ പറഞ്ഞു.

മതചിന്തകൾക്കപ്പുറം എല്ലാവരും ഒന്നാണെന്ന ചിന്ത ഉണർത്താൻ നബിദിനത്തിൽ നൽകിയ സ്നേഹ സ്വീകരണത്തിലൂടെ സാധ്യമായെന്ന് ഖത്തീബ് മുഹമ്മദലി ബാക്കവി അഭിപ്രായപ്പെട്ടു.  പള്ളി കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ ഹാജി പാണക്കാട്,  ക്ഷേത്രകമ്മിറ്റി സെക്രട്ടറി ഇ. സജീവൻ, പള്ളിക്കമ്മിറ്റി സെക്രട്ടറി സലീം കോറോത്ത് എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ പി ഷിബു, കെ പ്രഭാകരൻ, എ ടി മുരളി, കെ സുർജിത്ത്, മാതൃസമിതി പ്രസിഡന്റ് കെ ടി നളിനി, സെക്രട്ടറി എംഎ ഷീല, വി ജാനു എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.                       

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ചനിലയിൽ
എറണാകുളം ബ്രോഡ്‌വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു, തീയണക്കാൻ ശ്രമം തുടരുന്നു