ക്ഷേത്ര പ്രവേശന വിളംബര വാർഷികം: നവംബർ 10 നും 11 നും വിദ്യാർഥികൾക്ക് മത്സരങ്ങൾ

By Web TeamFirst Published Nov 8, 2018, 1:33 PM IST
Highlights

 ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് നവംബർ 10, 11 തീയതികളിൽ വിദ്യാർഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വി.ജെ.ടി. ഹാളിലാണ് മത്സരങ്ങൾ.

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് നവംബർ 10, 11 തീയതികളിൽ വിദ്യാർഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വി.ജെ.ടി. ഹാളിലാണ് മത്സരങ്ങൾ.

ജില്ലയിലെ എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായി ചിത്രരചന, ഉപന്യാസ രചന, പ്രശ്‌നോത്തരി എന്നീ ഇനങ്ങളിലാണു മത്സരങ്ങൾ നടത്തുന്നത്. എൽ.പി. വിഭാഗത്തിന് ചിത്രരചനാ മത്സരം മാത്രമേ ഉണ്ടാകൂ. ഉപന്യാസ രചനയ്ക്ക് ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾക്കായി പ്രത്യേകം മത്സരങ്ങളുണ്ടാകും.

10 ന് രാവിലെ 10 മുതൽ 12 വരെയാണ് ചിത്രരചന. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 8.30നും 9.30നും ഇടയിൽ രജിസ്റ്റർ ചെയ്യണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെയാണ് ഉപന്യാസ മത്സരം. ഇതിനുള്ള രജിസ്‌ട്രേഷൻ ഉച്ചയ്ക്ക 1.30ന് ആരംഭിക്കും. യു.പി. വിഭാഗത്തിന് ഒരു മണിക്കൂറും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് രണ്ടു മണിക്കൂറുമായിരിക്കും മത്സരം.

11 ന് ഞായറാഴ്ച രാവിലെ 10 മുതൽ 11 വരെ യു.പി. വിഭാഗത്തിന്റെ പ്രശ്‌നോത്തരി നടക്കും. ഇതിനായി 8.30 മുതൽ 9.30 വരെ പേര് രജിസ്റ്റർ ചെയ്യാം. രാവിലെ 11 മുതൽ 12 വരെയാണ് ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്രശ്‌നോത്തരി മത്സരം. രജിസ്‌ട്രേഷൻ 10ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലു വരെ നടക്കുന്ന ഹയർ സെക്കൻഡറി വിഭാഗം പ്രശ്‌നോത്തരി മത്സരത്തിന് 1.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും.

ഓരോ മത്സരത്തിലും ഒരു സ്‌കൂളിൽനിന്ന് എത്ര വിദ്യാർഥികൾക്കു വേണമെങ്കിലും മത്സരിക്കാം. 12നു വൈകിട്ട് നടക്കുന്ന ചടങ്ങിൽ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 9496003215, 9496003221, 9496440225 എന്നീ നമ്പറുകളിൽ ലഭിക്കും.  

click me!