
പത്തനംതിട്ട: ആൽമരം കടപുഴകി വീണ് തിരുവല്ലയിൽ ക്ഷേത്രം തകർന്നു. മീന്തലക്കര ധർമ്മശാസ്താ ക്ഷേത്രമാണ് തകർന്നത്. ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്. ക്ഷേത്ര വളപ്പിൽ നിന്ന മരം ആണ് കടപുഴകി വീണത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
അതിനിടെ കോഴിക്കോടും കനത്ത വേനൽ മഴ പെയ്തു. ചാത്തമംഗലം, മുക്കം മേഖലയിലാണ് കനത്ത മഴ പെയ്തത്. ഇന്ന് ഉച്ചയോടെയാണ് മഴ പെയ്തത്. മരം വീണ് ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. വരും ദിവസങ്ങളിലും കേരളത്തിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam