
കോഴിക്കോട്: ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി (63) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ്-എയര്‍പോര്‍ട്ട് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. ശ്രീധരന്‍ നമ്പൂതിരി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം വൈകീട്ടോടെ സംസ്‌കരിക്കും. ഭാര്യ: ഇന്ദിര. മക്കള്‍: ശ്രീരാജ്, ശ്രീഹരി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam