നിറപുത്തരി ദിനത്തിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം, ഒരുക്കങ്ങൾക്കായി നേരത്തെ എത്തിയ ജീവനക്കാരുടെ മുന്നിൽ കുടുങ്ങി മോഷ്ടാവ്, അറസ്റ്റ്

Published : Aug 04, 2026, 09:49 AM IST
temple theft foiled

Synopsis

ജീവനക്കാർ ചോദ്യം ചെയ്തതോടെ രക്ഷപെടാൻ ശ്രമിച്ച ഇയാളെ പരിസരവാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെ കീഴ്‌പ്പെടുത്തിയ പാറശാല പൊലീസിന് കൈമാറി

തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍ ചാടി കടെന്നെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് കാണിക്കളും വിളക്കുകളും ഉള്‍പ്പെടെ കവര്‍ന്ന് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായി. നിറപുത്തരി ദിനമായതിനാല്‍ പതിവില്‍ നിന്നും നേരത്തെ ജീവനക്കാര്‍ ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. ഇതോടെയാണ് മോഷണം ശ്രമം പാളിയത്. ക്ഷേത്രത്തിലെ ജീവനക്കാരാണ് വയോധികനായ കള്ളനെ കാണുന്നത്. ജീവനക്കാർ ചോദ്യം ചെയ്തതോടെ രക്ഷപെടാൻ ശ്രമിച്ച ഇയാളെ പരിസരവാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെ കീഴ്‌പ്പെടുത്തിയ പാറശാല പൊലീസിന് കൈമാറി. കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പൊലീസിന് നേരെയും പ്രതി ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ബല പ്രയോഗത്തോടുകൂടിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തെങ്കിലും ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറയുന്നത്. വിശദമായി ചോദ്യം ചെയ്യാനാണ് പാറശാല പൊലീസിൻ്റെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബന്ധുവീട്ടിൽ താമസിച്ചിരുന്ന 6 വയസുകാരിക്ക് പീഡനം, യുവാക്കൾക്ക് 58 വർഷം തടവും 3.75 ലക്ഷം രൂപ പിഴയും
വല്ലാത്തൊരു 'ജാതി' കള്ളൻ, മോഷണത്തിനിടെ അറിയാതെ കയ്യിൽ കിട്ടിയ സ്കൂട്ടറിന്റെ താക്കോൽ തിരിച്ചെത്തിച്ച് മോഷ്ടാവ്