
ഇടുക്കി: ഇടുക്കി മാങ്കുളം ആനക്കുളത്തിന് സമീപം വാഹനാപകടം. ആനക്കുളത്തേക്ക് വിനോദസഞ്ചാരികളുമായി പാലക്കാട് നിന്നുള്ള ടെമ്പോ ട്രാവലറാണ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
മൂന്ന് കുട്ടികൾ ഉൾപ്പെടെ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 17 പേര്‍ക്കും പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ആനക്കുളം പേമരം വളവിൽ വെച്ചാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam