ഹൗസ് ബോട്ടുകൾക്ക് ഭീഷണിയായി മീനപ്പള്ളി തോട്ടിൽ സ്ഥാപിച്ച താൽക്കാലിക മുട്ടുകൾ

Published : Oct 11, 2021, 05:59 PM IST
ഹൗസ് ബോട്ടുകൾക്ക് ഭീഷണിയായി മീനപ്പള്ളി തോട്ടിൽ സ്ഥാപിച്ച താൽക്കാലിക മുട്ടുകൾ

Synopsis

കുട്ടനാട്ടിലെ മീനപ്പള്ളി തോട്ടിൽ സ്ഥാപിച്ച താത്കാലിക മുട്ടുകൾ  ഹൗസ് ബോ ട്ടുകൾക്ക് ഭീഷണി ആകുന്നു. കഴിഞ്ഞദിവസം സഞ്ചാരികളുമായി എത്തിയ  ഹൗസ് ബോട്ട് അപകടത്തിൽ പെട്ടതോടെ തടസം ഉടൻ നീക്കണമെന്ന ആവശ്യം ശക്തമാണ്. 

ആലപ്പുഴ: കുട്ടനാട്ടിലെ മീനപ്പള്ളി തോട്ടിൽ സ്ഥാപിച്ച താത്കാലിക മുട്ടുകൾ  ഹൗസ് ബോ ട്ടുകൾക്ക് ഭീഷണി ആകുന്നു. കഴിഞ്ഞദിവസം സഞ്ചാരികളുമായി എത്തിയ  ഹൗസ് ബോട്ട് അപകടത്തിൽ പെട്ടതോടെ  തടസം ഉടൻ നീക്കണമെന്ന ആവശ്യം ശക്തമാണ്. കൈനകരി കോലത്ത് ജെട്ടിക്ക് സമീപം റോഡ് നിർമ്മാണത്തിന് വേണ്ടിയാണ് തോടിന് ഇരുവശത്തും മുട്ടുകൾ സ്ഥാപിച്ചത്.

ആനവണ്ടിയിൽ മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക്: ടൂർ പാക്കേജുമായി കെഎസ്ആർടിസി

മുട്ടുകൾക്ക് നടുവിലൂടെ ഒരു ബോട്ടിന് കടന്നുപോകാനുള്ള വീതിയേ ഉള്ളൂ. ഇവിടെയാണ് കഴിഞ്ഞദിവസം ഹൗസ്ബോട്ട് അപകടത്തിൽ പെട്ടത്. മുട്ടിൽ സ്ഥാപിച്ച കുറ്റിയിൽ തട്ടി പിൻഭാഗത്തെ പലക തകർന്ന് ബോട്ട് മുങ്ങി.  ജീവനക്കാരും നാട്ടുകാരും ഇടപെട്ട് സഞ്ചാരികളെ രക്ഷപ്പെടുത്തിയതിനാൽ  വലിയ അപകടം ഒഴിവായി.

ചീരയാണ് സാറേ മെയിൻ... പത്തിനം ചീരകൾ മൂന്നാർ വിപണിയിലെത്തിച്ച് വ്യാപാരി

മീനപ്പള്ളി,  വട്ടക്കായൽ , ഹൗസ്ബോട്ട് ടെർമിനൽ എന്നിവിടങ്ങളിൽ എത്തുന്ന വിനോദസഞ്ചാര ബോട്ടുകളും ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളും ഇതുവഴിയാണ് കടന്നുപോകുന്നത്. വിനോസഞ്ചാര മേഖല സജീവമായ  സാഹചര്യത്തിൽ തടസ്സങ്ങൾ എത്രയും വേഗം നീക്കണമെന്ന ആവശ്യം ശക്തമാണ്. 

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!