ഉപകാരപ്രധമായ വിവിധയിനം ചീരകള്‍ വിപണിയിൽ എത്തിച്ചിരിക്കുകയാണ് മൂന്നാറിലെ ഒരു വ്യാപാരി.
ഇടുക്കി: മനുഷ്യന്റെ ആരോഗ്യപരിപാലത്തിന് ചീരയുടെ പങ്ക് വളരെ വലുതാണ്. എത്രത്തോളം ചീര കഴിക്കുന്നുവോ അത്രത്തോളം ആരോഗ്യം ശരീരത്തിന് ലഭിക്കുമെന്നാണ് പറയുക.. മാത്രമല്ല ചില അസുഖങ്ങളെ അകറ്റി നിർത്താനും ഇത്തരം ഇലക്കറികൾ സഹായകമാണ്. ഇത്തരത്തിൽ ഉപകാരപ്രധമായ വിവിധയിനം ചീരകള്‍ വിപണിയിൽ എത്തിച്ചിരിക്കുകയാണ് മൂന്നാറിലെ ഒരു വ്യാപാരി.
മെയിന്‍ ബസാറിലെ എസ്എം കടയുടമയാണ് 10 ഇനം ചീരകള്‍ വിപണിയിലെത്തിച്ച് ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. തമിഴ്‌നാട്ടിലെ മധുര, പൊള്ളാച്ചി ഉടുമല്‍പ്പെട്ട എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്ന ചീരകളാണ് മൂന്നാറിലുള്ളത്. ആഴ്ചയില്‍ മൂന്നുദിവസം 10 ഇനം ചീരകള്‍ മൂന്നാര്‍ ടൗണിലെ മെയിന്‍ ബസാറിലെ എസ്എം കച്ചവട സ്ഥാപനത്തില്‍ നിന്നും യഥേഷ്ടം കുറഞ്ഞ വിലയ്ക്ക് ലഭിക്കും. കെട്ടിന് പത്തുരൂപയാണ് വില.
മൈലാഞ്ചിക്ക് 25 രൂപയുമാണ് വിലയെന്ന് കടയുടമ വെങ്കിടേഷ് പറയുന്നു. മുടക്കത്തില്‍, പൊന്നാങ്കണ്ണി, പെരണ്ടൈ, ആറ, വള്ളാറൈ, രുങ്ങ ചീര, മറുതാണി, തണ്ട കിര, ചെവപ്പുപൊന്നി, കുട്ടിതക്കാളി ചിര, പസിലി തുടങ്ങിയ ചീരകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ആദ്യമായാണ് മൂന്നാര്‍ ടൗണില്‍ ഇത്തരം വ്യത്യസ്ത ചീരകള്‍ ലഭിക്കുന്ന വിപണി ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വിപണി ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.
