പത്ത് പേര്‍ ഇരട്ടകൾ, ഒരു മൂവര്‍ സംഘം; കുമാരപുരത്തെ ഒരു ഹാപ്പി എൽപി

Published : Jun 01, 2022, 08:36 PM IST
പത്ത് പേര്‍ ഇരട്ടകൾ, ഒരു മൂവര്‍ സംഘം; കുമാരപുരത്തെ ഒരു ഹാപ്പി എൽപി

Synopsis

10 ഇരട്ടകളും ഒരു മൂവർ സംഘവുമായി കുമാരപുരം പൊത്തപ്പള്ളി  ഗവൺമെന്റ് എൽപി സ്കൂൾ. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 180 പേരും നഴ്സറി ക്ലാസ്സിൽ 60 കുട്ടികളും ആണുള്ളത്

ഹരിപ്പാട്: 10 ഇരട്ടകളും ഒരു മൂവർ സംഘവുമായി കുമാരപുരം പൊത്തപ്പള്ളി  ഗവൺമെന്റ് എൽപി സ്കൂൾ. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 180 പേരും നഴ്സറി ക്ലാസ്സിൽ 60 കുട്ടികളും ആണുള്ളത്. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ 10 ജോഡി ഇരട്ടകൾ ആണുള്ളത്. ഒറ്റപ്രസവത്തിലെ  മൂന്നംഗസംഘവും ഉണ്ട്. 

താമല്ലാക്കൽ സുനിലാലയത്തിൽ  വേണു നാഥന്റെയും  പ്രവീണയുടെയും മക്കളായ അഭിരാമിയും, അഭിമന്യുവും. താമല്ലാക്കൽ കൊട്ടാരത്തിൽ ശ്രീകാന്തിന്റെയും അഖിലയുടെ മക്കളായ ആദിദേവ്, ശ്രീധികയുമാണ്  എൽകെജിയിൽ എത്തിയിരിക്കുന്നത് . കാഞ്ഞിരത്ത്  സന്തോഷിന്റെയും രജിതയുടെയും മക്കളായ അഹാൻ, ആയുഷ്, അഹാന എന്നിവരാണ് ഒന്നാം ക്ലാസിലെ  മൂവർ സംഘങ്ങൾ ഇവരോടൊപ്പം പല്ലന സ്വദേശി  മുഹമ്മദ് കുഞ്ഞിന്റെയും റജീനയുടെയും മക്കളായ ആദിലയും ആഫിയയുമുണ്ട്. 

താമല്ലാക്കൽ പുത്തൻപുരയ്ക്കൽ മുനീറിന്റെയും ജസ്നയുടെയും മക്കളായ മുഹമ്മദ് റയാൻ, ഷിഫ ഫാത്തിമ എന്നിവരാണ്  രണ്ടാം ക്ലാസിലെ ഇരട്ടകൾ. താമല്ലാക്കൽ മനു ഭവനത്തിൽ  സുനിൽ കുമാറിന്റെയും രാജാ മണിയുടെയും മക്കളായ ശ്രേയസ്സും ശ്രേയയും താമല്ലാക്കൽ തറയിൽ സന്തോഷ് കുമാറിനെയും സുജിത് യുടെയും മക്കൾ കൃഷ്ണേന്ദുവും  കൃഷ്ണവേണിയും മൂന്നാംക്ലാസിലുണ്ട്. 

തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കോടാലിപറമ്പിൽ സജിത്തിന്റെയും ജിജോയും മക്കളായ അർജ്ജുൻ, ആര്യൻ താമല്ലാക്കൽ പുലരിയിൽ ജിനേഷ് കുമാറിന്റെ യും ജയലക്ഷ്മിയും മക്കളായ ഗൗരി പാർവ്വതി, ഗൗരിലക്ഷ്മി. താമല്ലാക്കൽ കിഴക്ക് വിളയിൽ  സഞ്ജുവിന്റെയും പ്രിൻസിയുടെയും     മക്കളായ അനന്തു, അനന്യ., താമല്ലാക്കൽ വടക്ക് കൊച്ചിലേത്ത്  സത്യജിത്ത്- നിത്യ ദമ്പതികളുടെ മക്കളായ  സഞ്ജയ്സത്യ, സാകേത്  സത്യാ എന്നിവരാണ് നാലാം ക്ലാസിലെ ഇരട്ടകൾ.

അനാമിക, ആത്മിക, അദ്രിക, അവനിക; ഒറ്റപ്രസവത്തിലെ നാല് കണ്‍മണികള്‍ ഒരുമിച്ച് പടികയറി, പ്രവേശനോല്‍സവം കെങ്കേമമായി

ആലപ്പുഴ: ഒറ്റപ്രസവത്തില്‍ ജനിച്ച നാല് കണ്‍മണികള്‍ ഇന്ന് ഒരുമിച്ച് സ്കൂളിന്‍റെ പടികയറി. ആലപ്പുഴ നൂറനാട്ടെ രതീഷ് , സൗമ്യ ദമ്പതികളുടെ പെണ്‍മക്കളാണ് പ്രവേശനോല്‍സവം കെങ്കേമമാക്കി എൽ കെ ജിയിലേക്ക് കാലെടുത്തുവച്ചത്. പുത്തന്‍ ബാഗിൽ പെന്‍സിലും നോട്ട് ബുക്കുകളും എല്ലാം അടുക്കി പെറുക്കി വച്ചാണ് നാല് കുരുന്നുകളും ഒന്നിച്ച് സ്കൂളിലേക്കെത്തിയത്. അനാമികയും ആത്മികയും അദ്രികയും അവനികയും ഒന്നിച്ച് കൈ പിടിച്ച് സ്കൂളിലെക്കെത്തിയത് ഏവ‍ർക്കും സന്തോഷമുള്ള കാഴ്ചയായിരുന്നു. നൂറനാട്ടെ രതീഷ് സൗമ്യ ദമ്പതികൾക്ക് 2018 ലാണ്  ഈ കണ്‍മണികള്‍ പിറന്നത്.

വീടിന് സമീപത്തെ എസ് കെ വി സ്കൂളിൽ എല് കെ ജി യിലേക്കാണ് ഈ കുരുന്നുകൾ ചുവട് വച്ചത്. പോകുന്നത് വല്യ സ്കൂളിലേക്കാണെന്ന സന്തോഷത്തിലായിരുന്നു കുഞ്ഞുങ്ങള്‍. കൈ നിറയെ ദൈവം കുഞ്ഞുങ്ങളെ സമ്മാനിച്ചു. പക്ഷെ അത്ര എളുപ്പമല്ല കാര്യങ്ങളെന്നാണ് അമ്മ സൗമ്യയുടെ പക്ഷം. പരസ്പരമുള്ള വഴക്ക് പരിഹരിക്കലാണ് പ്രധാന ജോലിയെന്നും സൗമ്യ കൂട്ടിച്ചേർത്തു.

ഇനി പുതിയ പഠനകാലം, സ്‍കൂളുകള്‍ തുറന്നു; വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമെന്ന് മുഖ്യമന്ത്രി

അതേസമയം ഇന്ന് രാവിലെ സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നത്. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമാണ്. ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്