സങ്കടത്തിന് വിട, കുഞ്ഞുവൈ​ഗയ്ക്ക് വീടൊരുങ്ങി, കൈപിടിച്ച് സുമനസുകൾ; തുണയായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത

Published : Jan 02, 2025, 03:32 PM IST
സങ്കടത്തിന് വിട, കുഞ്ഞുവൈ​ഗയ്ക്ക് വീടൊരുങ്ങി, കൈപിടിച്ച് സുമനസുകൾ; തുണയായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത

Synopsis

 എറണാകുളം എടവനക്കാട് സ്വദേശി പത്ത് വയസുകാരി വൈ​ഗയ്ക്ക്  ഒടുവിൽ വീടൊരുങ്ങി. ഏഷ്യാനെറ്റ് ന്യൂസ് പുറത്തെത്തിച്ച വാർത്തയെ തുടർന്ന് നിരവധി സുമനസുകളാണ് സഹായവുമായെത്തിയത്. 

കൊച്ചി: എറണാകുളം എടവനക്കാട് സ്വദേശി പത്ത് വയസുകാരി വൈ​ഗയ്ക്ക്  ഒടുവിൽ വീടൊരുങ്ങി. ഏഷ്യാനെറ്റ് ന്യൂസ് പുറത്തെത്തിച്ച വാർത്തയെ തുടർന്ന് നിരവധി സുമനസുകളാണ് സഹായവുമായെത്തിയത്. മൂന്ന് വയസിൽ അപകടത്തിൽ അമ്മയെയും പിന്നീട് കൊവിഡിനെ തുടർന്ന് അച്ഛനും നഷ്ടപ്പെട്ട വൈ​ഗ അച്ഛമ്മയുടെ സംരക്ഷണയിലാണ്. വീട് ജപ്തിഭീഷണി നേരിടുന്ന വാർത്ത 5 മാസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഇന്ന് വൈ​ഗയുടെ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞു. 

പെയ്ന്റിം​ഗ് തൊഴിലാളിയായിരുന്ന അച്ഛന് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ച് കിട്ടിയിരുന്നു.  പണി പൂർത്തിയാക്കാൻ സാധിക്കാതെ വന്നപ്പോൾ ബാങ്കിൽ നിന്ന് ലോണെടുത്തു.  അടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണി നേരിട്ടു. വാർത്ത പുറത്തുവന്നതിനെ തുടർന്ന് വൈ​ഗയ്ക്ക് സഹായമെത്തുകയായിരുന്നു. വീട് പൂർത്തിയാക്കണമെന്നത് വലിയ ആ​ഗ്രഹമായിരുന്നു വൈ​ഗയുടെ അച്ഛമ്മ പറയുന്നു. ഇനി കൊച്ചിനെ പഠിപ്പിച്ച് നല്ല നിലയിലാക്കണമെന്നാണ് ആ​ഗ്രഹമെന്നും അച്ഛമ്മ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്