ഇസ്തിരി പെട്ടിയിൽ നിന്ന് തീ പടർന്നു, അലങ്കാര സ്ഥാപനത്തില്‍ തീപിടുത്തം; 3 ലക്ഷം രൂപയുള്‍പ്പടെ കത്തി നശിച്ചു

Published : Jan 07, 2023, 06:08 PM ISTUpdated : Jan 07, 2023, 06:24 PM IST
ഇസ്തിരി പെട്ടിയിൽ നിന്ന് തീ പടർന്നു, അലങ്കാര സ്ഥാപനത്തില്‍ തീപിടുത്തം; 3 ലക്ഷം രൂപയുള്‍പ്പടെ കത്തി നശിച്ചു

Synopsis

അഗ്നിശമന സേനയുടെ നാല് ഫയർ ടെൻഡറുകളുടെ സഹായത്തോടെ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ കെടുത്തിയത്. സ്ഥാപനത്തിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തീപിടിത്തതില്‍ കത്തിനശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തലസ്ഥാനത്ത് അലങ്കാര സ്ഥാപനത്തില്‍ ഇസ്തിരി പെട്ടിയിൽ നിന്ന് തീ പടർന്നു വന്‍ നാശ നഷ്ടം. വഞ്ചിയൂർ കോടതിക്കടുത്തുള്ള  ചിറക്കുളം റോഡിൽ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആൻഡ് സിൽക്സിന്‍റെ ഉടമസ്ഥതയിലുള്ള അലങ്കാര സ്ഥാപനം പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിൽ ആണ്  തീപിടിച്ചത്. ഒരു മണിക്കൂറോളം നേരത്തെ ശ്രമത്തിനൊടുവിൽ അംഗ്നിശമന സേന തീ കെടുത്തി. 

തുണി ഇസ്തിരി ഇടുന്ന പെട്ടി അമിതമായി ചൂട് ആയതിർന്ന്   തീ പടരുകയുമായിരുന്നുവെന്നാണ് പ്രഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ നാല് ഫയർ ടെൻഡറുകളുടെ സഹായത്തോടെ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ കെടുത്തിയത്. സ്ഥാപനത്തിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തീപിടിത്തതില്‍ കത്തിനശിച്ചിട്ടുണ്ട്.

തയ്യൽ മെഷീനുകൾ, ഓവർലാബ് മെഷീനുകൾ, ബട്ടൻ ഹോൾ മെഷീൻ, ബട്ടൻ തുന്നൽ മെഷീൻ, എസി, ഇൻവെർട്ടർ, ബാറ്ററി, ഇസ്ത്തിരിപെട്ടികൾ, തുണി റോൾ, തുണി മെറ്റീരിയലുകൾ, സീക്കൻസ്, ബട്ടൺ, നൂൽ അനുബന്ധ സാധനങ്ങൾ തുടങ്ങിയവ കത്തിനശിച്ചു. തീപിടിതത്തില്‍  10 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നുണ്ടെന്ന് അഗ്നിശമന സേന അറിയിച്ചു. എസ്.ടി.ഒ നിധിൻ രാജിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ടി ഓ ഗോപകുമാർ, അനിൽകുമാർ, ഷാഫി ഉൾപ്പെടുന്ന സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

Read More : കുടിവെള്ള ടാപ്പ് അടയ്ക്കാനെത്തിയ ബാലികയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; അയല്‍വാസിക്ക് കഠിന തടവ്
 

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ