താമരശേരിയില്‍ പുതിയ മുന്‍സിഫ്- മജിസ്‌ട്രേറ്റ് കോടതി

By Web TeamFirst Published Oct 19, 2019, 9:16 AM IST
Highlights

മുക്കം, കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെയും താമരശേരി, കോഴിക്കോട് താലൂക്കുകളിലെ 15 ഓളം വില്ലേജുകളിലെ സിവില്‍ കേസുകളാണ് പുതിയ കോടതിയുടെ പരിധിയില്‍ വരിക

കോഴിക്കോട്: പുതുതായി അനുവദിച്ച താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ഉദ്ഘാടനം ഇന്ന് രാവിലെ താമരശേരി കോര്‍ട്ട് കോംപ്ലക്‌സില്‍ ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നിര്‍വഹിക്കും. കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിക്കും.

താമരശേരിയില്‍ രണ്ട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നത്. മുക്കം, കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെയും താമരശേരി, കോഴിക്കോട് താലൂക്കുകളിലെ 15 ഓളം വില്ലേജുകളിലെ സിവില്‍ കേസുകളാണ് പുതിയ കോടതിയുടെ പരിധിയില്‍ വരിക. 

എം കെ രാഘവന്‍ എംപി, ജോര്‍ജ് എം തോമസ് എംഎല്‍എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ എംഎല്‍എമാരായ സി മോയിന്‍കുട്ടി, വി എം ഉമ്മര്‍ മാസ്റ്റര്‍, കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ ജി സതീഷ്‌കുമാര്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, ജില്ലാ സെഷന്‍സ് ജഡ്ജ് എം ആര്‍ അനിത തുടങ്ങിയവര്‍ പങ്കെടുക്കും.

click me!