
കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ അമ്മ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതി സമർപ്പിച്ച പുന:പരിശോധനാ ഹർജി തള്ളി. വലിയന്നൂർ സ്വദേശി നിധിനാണ് കണ്ണൂർ കോടതിയിൽ ഹർജി നൽകിയത്. നിധിനെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഉപാധികളോടെ ജാമ്യത്തിൽ കഴിയുകയാണ് നിധിൻ.
കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിതിനെതിരെ ചുമത്തിയത്. നിതിന‍്റെ പ്രേരണയിലാണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി. ശരണ്യ അറസ്റ്റിലായി ഒരാഴ്ചക്ക് ശേഷമാണ് നിതിനെ പിടികൂടിയത്. ഫെബ്രുവരി പതിനേഴിന് പുലർച്ചെയാണ് ഭർത്താവിനൊപ്പം ഉറങ്ങുകയായിരുന്ന ഒന്നരവയസുകാരൻ വിയാനെ ശരണ്യ എടുത്തു കൊണ്ടുവന്ന് കടൽഭിത്തിയിലെറിഞ്ഞ് കൊന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam