സംസ്കാര ചടങ്ങുകൾ തത്സമയം കാണാം; ശാന്തികവാടത്തിൽ ലൈവ് സ്ട്രീമിങ് മേയർ ഉദ്ഘാടനം ചെയ്തു

Published : Nov 06, 2020, 04:39 PM IST
സംസ്കാര ചടങ്ങുകൾ തത്സമയം കാണാം; ശാന്തികവാടത്തിൽ ലൈവ് സ്ട്രീമിങ് മേയർ ഉദ്ഘാടനം ചെയ്തു

Synopsis

  ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി ലോകത്തെ ഏത് കോണിലിരുന്നും കാണാം. സംസ്കാരച്ചടങ്ങളുടെ  തത്സമയസംപ്രേക്ഷണത്തിനുള്ള സംവിധാനം മേയർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി ലോകത്തെ ഏത് കോണിലിരുന്നും കാണാം. സംസ്കാരച്ചടങ്ങളുടെ  തത്സമയസംപ്രേക്ഷണത്തിനുള്ള സംവിധാനം മേയർ ഉദ്ഘാടനം ചെയ്തു. ശാന്തികവാടത്തിലെ സേവനങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാനും ഇനി സൗകര്യമുണ്ടാകും.

അത്യാധുനിക വെബ്ക്യാമറകൾ, തത്സമയ സംപ്രേക്ഷണത്തിനായുള്ള കണ്ട്രോൾ റൂം, പുതിയ രണ്ട് ക്രിമറ്റോറിയങ്ങൾ. ശാന്തികവാടത്തിന് ഇനി പുതിയ മുഖം.  കൊവിഡ് മൂലം പ്രിയപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാനാകാത്തവരുടെ വിഷമങ്ങൾക്ക്  പരിഹാരമായാണ് വെബ് സ്ട്രീമിംഗ് എന്ന ആശയത്തിലേക്ക് നഗരസഭ എത്തിയത്.

മൂന്നാഴ്ച കൊണ്ട് ലൈവ് സ്ട്രീംമിഗിനുള്ള പണി പൂർത്തിയാക്കി. ശാന്തികവാടത്തിലെ എട്ട് ഫ‌ർണസുകളിലെയും സംസ്കാര ചടങ്ങുകൾ സ്മാർട്ട് ട്രിവാൻഡ്രം വെബ് പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഇനി തത്സമയം കാണാം.

കാണിക്കാനാണ് തീരുമാനം. സംസ്കാരച്ചടങ്ങളുടെ സമയക്രമവും പേര് വിവരങ്ങളും തത്സമയം പ്രദർശിപ്പിക്കും. നഗരസഭയുടെ  ഫണ്ട് ഉപയോഗിച്ച് കെഎസ്ഐഎല്ലിൽ നിന്നാണ് ഉപകാരങ്ങൾ വാങ്ങിയത്.  സ്മാർട്ട് ട്രിവാൻഡ്രം വെബ്സൈറ്റിലൂടെ തന്നെയാണ് ബുക്കിംഗ് സൗകര്യങ്ങളും. ബുക്കിംഗിനായി പ്രത്യേക കോൾ സെന്ററും തുറന്നിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു
ഒളിപ്പിച്ചത് പാൻ്റിലെ അറയിൽ, നിലമ്പൂരിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു; നടപടി ബെവ്കോയിൽ നിന്ന് മദ്യം മോഷ്‌ടിച്ച കേസിൽ